KeralaLatest

എറണാകുളത്തുളള കാറിന് പാലക്കാട്ട് സിഗ്‌നല്‍ ലംഘിച്ചതിന് പിഴ

“Manju”

എറണാകുളത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് പാലക്കാട് സിഗ്‌നല്‍ ലംഘിച്ചതിന് പിഴ ചുമത്തിയതിനു പരാതിയുമായി കാക്കനാട് സ്വദേശി. ചൊവ്വാഴ്ച താന്‍ കാറുമായി എവിടെയും പോയിട്ടില്ല. പിന്നെ എന്തിന് പിഴ അടയ്ക്കണമെന്ന് അദ്ദേഹം ചോദിക്കുന്നു. ബുധനാഴ്ച എറണാകുളം എൻഫോഴ്സ്മെന്റ് ആർടി ഓഫീസിലെ കൺട്രോൾ റൂമിൽ എത്തിയാണ് കാക്കനാട് തുതിയൂർ സ്വദേശി സികെ സോബിന്‍ പരാതി നല്‍കിയത്.

ആർടി ഓഫീസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പിഴ ചുമത്തിയിരിക്കുന്നത് ട്രാഫിക് പോലീസിന്റെ ക്യാമറയിലാണെന്ന് മനസ്സിലായി. വിശദ പരിശോധനയിൽ നിയമലംഘനം നടത്തിയ കാറിന്റെ നിറം ചുവപ്പാണെന്നും കണ്ടെത്തി. തന്റേത് വെള്ളനിറത്തിലുള്ള കാറാണെന്നു കൂടി പരാതിക്കാരൻ പറഞ്ഞതോടെ ഉദ്യോഗസ്ഥരും വെട്ടിലായി.

Related Articles

Back to top button