IndiaKeralaLatest

കോവിഡ്; ഗോശ്രീപാലത്തില്‍ മൃതദേഹം അഴിച്ചെടുക്കുന്നതിനിടെ പൊലീസിന്റെ കണ്‍മുന്നില്‍ ആത്മഹത്യ

“Manju”

കൊച്ചി: കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞദിവസം കൊച്ചി ഗോശ്രീ പാലത്തില്‍  തൂങ്ങി മരിച്ച ആളുടെ മൃതദേഹം അഴിച്ചെടുക്കുന്നതിനിടയില്‍ കായലിലേക്ക് ചാടിയ യുവതിയുടെ മരണ കാരണം ഞെട്ടിക്കുന്നത്.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടമായതിന്റെ മനോ വിഷമമാണ് ആത്മഹത്യയ്ക്കു പിന്നിലെന്നാണ് സൂചന. ഗോശ്രീ രണ്ടാം പാലത്തിന്റെ  മുകളില്‍ നിന്ന് കായലിലേക്കു ചാടിയ പള്ളിപ്പുറം സ്വദേശി ബ്രിയോണ (26) ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന വഴി മരിച്ചിരുന്നു. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്.
കോവിഡ് ബാധിതയായതിനെ തുടര്‍ന്നു മുളവുകാട് ബോള്‍ഗാട്ടി സ്വദേശി വിജയന്‍ പാലത്തില്‍ കെട്ടിതൂങ്ങി മരിച്ചിരുന്നു.  ഈ മൃതദേഹം അഴിച്ചെടുക്കാന്‍ പോലീസ് ശ്രമിക്കുന്നതിനിടെയാണ് പാലത്തിലൂടെ നടന്നു വന്ന ബ്രിയോണ കായലിലേക്ക് ചാടിയത്. ഇതു കണ്ട അജിത്കുമാര്‍ എന്നയാള്‍ പുറകെ ചാടി ബ്രിയോണയെ കരയ്ക്കുകയറ്റിയെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു.
ബ്രയോണ എറണാകുളത്ത് സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇവിടുത്തെ ജോലി നഷ്ടമായിരുന്നു. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ ജോലിയ്ക്കായി ശ്രമിച്ചെങ്കിലും നടന്നില്ല.
കഴിഞ്ഞ ദിവസം ഒരു അഭിമുഖം ഉണ്ടെന്ന് പറഞ്ഞു വീട്ടില്‍ നിന്നു ഇറങ്ങിയതാണ് .ബ്രയോണയുടെ ആത്മഹത്യക്കു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

Related Articles

Back to top button