Kottayam

പരീക്ഷകള്‍ വൈകുന്നു; സര്‍വകലാശാലയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍

“Manju”

ശ്രീജ.എസ്

എം.ജി.സര്‍വകലാശാലയില്‍ പഞ്ചവല്‍സര എല്‍എല്‍ബി കോഴ്സുകളുടെ പരീക്ഷകള്‍ അനിശ്ചിതമായി വൈകുന്നുവെന്ന് പരാതി. മിക്ക ബാച്ചുകളിലും പല സെമസ്റ്ററുകളിലെയും പരീക്ഷകള്‍ ബാക്കിയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

പഠിക്കുന്നത് അഞ്ചുവര്‍ഷത്തെ എല്‍എല്‍ബി കോഴ്സിന്. എന്നാല്‍ എത്ര വര്‍ഷം കൊണ്ട് ഈ കോഴ്സ് പൂര്‍ത്തിയാക്കാനാകുമെന്ന് വിദ്യാര്‍ഥികള്‍ക്ക് ഒരു പിടിയുമില്ല. സമയത്തിന് പരീക്ഷ നടത്താതെ വിദ്യാര്‍ഥികളുടെ ഭാവി വച്ച പന്താടുന്ന മഹാത്മഗാന്ധി സര്‍വകലാശാല മാത്രമാണ് ഈ അനിശ്ചിതത്വത്തിന് ഉത്തരവാദികള്‍.

അടുത്തയാഴ്ച നാലാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ നടത്തിയത് ആദ്യസെമസ്റ്ററിലെ പരീക്ഷ മാത്രം. ബാക്കിയുള്ള പരീക്ഷകള്‍ എന്ന് നടക്കുമെന്ന് ഒരു വിവരവുമില്ല.

Related Articles

Back to top button