IndiaLatest

2000 രൂപ നോട്ട് നിരോധനം വന്‍തോതില്‍ കള്ളപ്പണം തടയാന്‍ സഹായിക്കും -റിസര്‍വ് ബാങ്ക് മുന്‍ ഡെ. ഗവര്‍ണര്‍ ആര്‍. ഗാന്ധി

“Manju”

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ നിരോധിക്കുന്നത് വലിയ തോതില്‍ കള്ളപ്പണം തടയാന്‍ സഹായിക്കുമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍. ഗാന്ധി. കള്ളപ്പണം തടയാന്‍ ഒരു പരിധിവരെ ഈ നീക്കം സഹായിക്കും. 2016ലെ നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് സമ്ബദ്‌വ്യവസ്ഥയിലെ കള്ളപ്പണം തടയുക എന്നതായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2016ലെ നോട്ട് നിരോധന സമയത്ത് റിസര്‍വ് ബാങ്കില്‍ കറന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് തലവനായിരുന്നു ആര്‍. ഗാന്ധി.

ദൈനംദിന കൊടുക്കല്‍ വാങ്ങലുകള്‍ക്ക് അധികപേരും നോട്ടുകള്‍ ഉപയോഗിക്കാതെ ഡിജിറ്റല്‍ രീതി അവലംബിക്കുന്നതിനാല്‍ 2,000 രൂപ നിരോധനം സമ്ബദ്വ്യവസ്ഥയില്‍ വ്യവസ്ഥാപരമായ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. എങ്കിലും ഒറ്റത്തവണ മാറ്റാവുന്ന നോട്ടുകള്‍ക്ക് 20,000 രൂപ പരിധി വെച്ചത് ആളുകള്‍ക്ക് അസൗകര്യം സൃഷ്ടിച്ചേക്കും. കൂടുതല്‍ 2,000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ കറന്‍സി മാറ്റുന്നതിന് നിരവധി തവണ ബാങ്ക് ശാഖയിലേക്ക് പോകേണ്ടി വരും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകീട്ടാണ് റിസര്‍വ് ബാങ്ക് 2000 രൂപ കറന്‍സി നോട്ടുകളുടെ പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്. നിലവിലുള്ള നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയോ സെപ്റ്റംബര്‍ 30-നകം മാറ്റി വാങ്ങുകയോ ചെയ്യണം. അതുവരെ ഇടപാടുകള്‍ക്ക് 2000 രൂപ ഉപയോഗിക്കാം.

Related Articles

Back to top button