KeralaLatestThiruvananthapuram

മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് ഗുരു ജീവിതത്തിലൂടെ കാട്ടിത്തന്നു. സ്വാമി ചൈതന്യ ജ്ഞാനതപസ്വി

ശാന്തിഗിരി ഗുരുമഹിമ ത്രിദിന ക്യാമ്പിന് തിരിതെളിഞ്ഞു,

“Manju”

 

പോത്തൻകോട് : മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് ഗുരു സ്വന്തം ജീവിതത്തിലൂടെ നമുക്ക് കാട്ടിത്തന്നു വെന്നും, മാതാപിതാക്കളെ ആദരിക്കുന്ന മക്കളായി നാം വളരുമ്പോഴാണ് സമൂഹത്തിനും ലോകത്തിനും പ്രിയപ്പെട്ടവരാകുന്നതെന്നും ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി. ശാന്തിഗിരി ഗുരുമഹിമ തിരുവനന്തപുരം റൂറൽ ഏരിയ ക്യാമ്പ് ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. ക്യാമ്പുകളിൽ പങ്കെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ നമുക്ക് ജിവിതാനുഭവങ്ങൾ പകർന്ന് കിട്ടുകയാണെന്നും ഓരോ ക്യാമ്പും മുന്നോട്ടുള്ള പ്രവർത്തനത്തിന് ഊർജ്ജസംഭരണികളാക്കി മാറ്റണമെന്നും സ്വാമി പറഞ്ഞു. ഇന്ന് (27-5-2023 ശനി) രാവിലെ 10 മണിക്ക് ശാന്തിഗിരി വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന ക്യാമ്പിൽ സ്കൂൾ പ്രിൻസിപ്പൽ ജനനി കൃപ ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യമായിരുന്നു. ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ കുമാരി പ്രതിഭ എസ്.എസ്. സ്വാഗതം ആശംസിച്ച യോഗത്തിന് മാതൃമണ്ഡലം ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ.ഹേമലത പി.., ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി. പ്രമോദ്, ബ്രഹ്മചാരിണി സ്നേഹവല്ലി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. കുമാരി ശാന്തിപ്രിയ ജി ഗുരുവാണി വായിച്ചു. ശാന്തിപ്രിയ ആർ യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.

പ്രാർത്ഥന, കർമ്മം, മോട്ടിവേഷണൽ ക്ലാസ്സുകൾ, ക്വിസ് മത്സരങ്ങൾ, നൈപുണ്യ വികസന ക്ലാസ്സുകൾ, സൈറ്റ് വിസിറ്റുകൾ എന്നിങ്ങനെ വിവിധ പരിപാടികളാണ് ക്യമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.

 

Related Articles

Back to top button