IndiaLatest

പാര്‍ലമെന്റ് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പ്രധാനമന്ത്രിയുടെ ആദരവ്

“Manju”

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് നിര്‍മ്മിച്ച തൊഴിലാളികളെ ആദരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രത്യേക ഷാളുകള്‍ അണിയിച്ചും മെമന്റോകള്‍ നല്‍കിയുമാണ് പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തിന്റെ കെട്ടിട നിര്‍മ്മാണത്തില്‍ പ്രവര്‍ത്തിച്ച തൊഴിലാളികളെ ആദരിച്ചത്. ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി സര്‍വ്വമത പ്രാര്‍ത്ഥന നടത്തി. പാര്‍ലമെന്റ് ഉദ്ഘാടനത്തിന് ശേഷം സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തുള്ള പുതിയ ലോക്സഭാ ചേംബറില്‍ പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു.

ഒന്നരമണിക്കൂര്‍ നീണ്ട ചടങ്ങില്‍ ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ലോക്സഭാ സ്പീക്കര്‍, രാജ്യസഭാ അംഗങ്ങള്‍, ചെയര്‍മാൻ മറ്റ് വിശിഷ്ടാതിഥികളും ഉള്‍പ്പെടെ എല്ലാ ക്ഷണിതാക്കളും പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കും.

പരിപാടിയുടെ രണ്ടാം ഘട്ടത്തില്‍ ഡെപ്യൂട്ടി രാജ്യസഭാ ചെയര്‍മാൻ ഹരിവൻഷ് പ്രസംഗം നടത്തും. തുടര്‍ന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധങ്കറിനെ പ്രതിനിധീകരിച്ച്‌ അഭിനന്ദന സന്ദേശം വായിക്കും. രാഷ്‌ട്രപതി ദ്രൗപതി മുര്‍മു എഴുതിയ സന്ദേശവും ചടങ്ങില്‍ വായിക്കും.

Related Articles

Back to top button