Uncategorized

ജനനി ദിവ്യ ജ്ഞാന തപസ്വിനി ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ചുമതലയേറ്റു

“Manju”

പോത്തന്‍കോട്; ഗുരുധർമ്മപ്രകാശസഭയിലെ സ്പെഷ്യല്‍ അംഗം ജനനി ദിവ്യ ജ്ഞാന തപസ്വിനി ഇന്ന് (26-06-2023 തിങ്കള്‍) രാവിലെ 10:30 ന് ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ ചുമതലയേറ്റു . ജനറല്‍ കൗണ്‍സില്‍, ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗുകളും, സോണല്‍/റീജ്യണല്‍/എരിയ ഓഫീസ്, ആശ്രമം ബ്രാഞ്ചസ് കോര്‍ഡിനേഷന്‍, ഹ്യൂമണ്‍ റിസോഴ്സസ്, കമ്മ്യൂണിക്കേഷന്‍സ്, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ തുടങ്ങി ഡിപ്പാര്‍ട്ട്മെന്റ്തല ചുമതലകളും ജനനി വഹിക്കും.

ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ മഹനീയ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സ്വാമി ജ്ഞാനദത്തന്‍ ജ്ഞാന തപസ്വി, സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാന തപസ്വി, ബ്രഹ്മചാരി മനു എന്‍.എം, ബ്രഹ്മചാരി ദര്‍ശ്ശില്‍ അനില്‍കുമാര്‍ ഭട്ട്, ബഹ്മചാരിണി ഗുരുചന്ദ്രിക വേണുഗോപാല്‍ എ.സി..; സീനിയര്‍ ജനറല്‍ മാനേജര്‍ ഡി. പ്രദീപ് കുമാര്‍; അഡ്വ. ജെ. രഞ്ജിത് കുമാര്‍; ഡെപ്പ്യൂട്ടി ജനറല്‍ മാനേജര്‍മാരായ മുരളീധരന്‍ കെ.., സന്തോഷ് കുമാര്‍ കെ.കെ, അനില്‍ ടി.പി., ലൈല എല്‍.; അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരായ ഡി. മനോജ്,  എസ്സ്. പത്മകുമാര്‍ മറ്റ് ഓഫീസ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button