KeralaLatestMalappuram

കോവിഡ് ബാധിച്ച്‌​ ചികിത്സയിലായിരുന്ന ആദിവാസി വയോധികന്‍ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍​
സുല്‍ത്താന്‍ ബത്തേരി: കോവിഡ് ബാധിതനായി ചികിത്സയിലുണ്ടായിരുന്ന ആദിവാസി വയോധികന്‍ മരിച്ചു. മീനങ്ങാടി ചെന്നല കോളനിയിലെ കൃഷ്ണന്‍ (60)ആണ്​ മരിച്ചത്​. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സെപ്​തംബര്‍ 13 നാണ്​ കൃഷ്​ണന്​ കോവിഡ് സ്ഥിരീകരിച്ചത്​. തുടര്‍ന്ന് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയിരുന്നു. പ്രമേഹം, ശ്വാസതടസ്സം, ന്യൂമോണിയ എന്നിവയെ തുടര്‍ന്ന് ഐ.സി.യു.വിലേക്ക്​​ മാറ്റിയിരുന്നു. ചൊവ്വാഴ്​ച രാത്രി 11.30 ന് ഹൃദയാഘാതം ഉണ്ടാവുകയും ബുധനാഴ്​ച പുലര്‍ച്ചെ​ 2.45 ഒാടെ മരിക്കുകയുമായിരുന്നു.

Related Articles

Back to top button