ArticleLatest

അമിതമായി നാരങ്ങ വെള്ളം കുടിക്കരുത് ; കാരണം ഇതാണ്

“Manju”

നാരങ്ങ വെള്ളം നമ്മള്‍ എല്ലാവരും കുടിക്കാറുണ്ട്. നാരങ്ങ വെള്ളത്തിന് ​ഗുണങ്ങളുള്ളത് പോലെ തന്നെ ചില പാര്‍ശ്വഫലങ്ങള്‍ കൂടിയുണ്ടെന്ന് വിദ​ഗ്ധര്‍ പറയുന്നു.

പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, പൊട്ടാസ്യം പോലുള്ള ധാതുക്കള്‍, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങള്‍ നിറഞ്ഞതാണ് നാരങ്ങ വെള്ളം. വിറ്റാമിന്‍ സി സമ്ബന്നമായ നാരങ്ങ വെള്ളം പ്രതിരോധസംവിധാനെ മെച്ചപ്പെടുത്തുന്നു.

ഭാരം കുറയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുക, നിര്‍ജ്ജലീകരണം തടയുക, ദഹനക്കേട് കുറയ്ക്കുക എന്നിങ്ങനെ നാരങ്ങാ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച്‌ നമ്മള്‍ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ അധിക നാരങ്ങ വെള്ളം നിങ്ങള്‍ക്ക് അപകടകരമാണ്…- കണ്‍സള്‍ട്ടന്റ് ഫിസിയോതെറാപ്പിസ്റ്റും സര്‍ട്ടിഫൈഡ് ഡയറ്റ് കൗണ്‍സിലറുമായ ഡോ. സ്വാതി റെഡ്ഡി പറഞ്ഞു.

ഉയര്‍ന്ന അസിഡിറ്റി ഉള്ള സിട്രസ് പഴങ്ങളിലൊന്നാണ് നാരങ്ങ. നാരങ്ങ ദന്തസംബന്ധമായ ഹൈപ്പര്‍സെന്‍സിറ്റിവിറ്റിയ്ക്കും പല്ല് പൊട്ടുന്നതിനും കാരണമാകും. സിട്രസ് പഴങ്ങള്‍ പലപ്പോഴും മൈഗ്രേയ്നും തലവേദനയും ഉണ്ടാക്കുന്നു. ഇത് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന പ്രകൃതിദത്തമായ മോണോഅമിന്‍ ആയ ടൈറാമിന്‍ ഉത്പാദിപ്പിക്കുന്നതിനാലാകാം ഇത്. നിങ്ങള്‍ കടുത്ത തലവേദന അനുഭവിക്കുന്ന ഒരാളാണെങ്കില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് ഒഴിവാക്കാന്‍ വിദ​ഗ്ധര്‍ പറയുന്നു. സിട്രസ് പഴങ്ങളും മൈഗ്രെയിനും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ധാരാളം സിട്രസ് പഴങ്ങള്‍ കഴിക്കുന്ന ആളുകള്‍ പലപ്പോഴും ദഹനസംബന്ധമായ പ്രശ്നങ്ങള്‍, നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്ലക്സ്, ഓക്കാനം, ഛര്‍ദ്ദി എന്നിവ അലട്ടുന്നു. ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് ഡിസീസ് (GERD) ഉള്ളവര്‍ നാരങ്ങ വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്ന് ഡോ. സ്വാതി റെഡ്ഡി പറഞ്ഞു.

സിട്രസ് പഴങ്ങള്‍ വായില്‍ അള്‍സറിന് കാരണമാകുമെന്ന് അറിയപ്പെടുന്നു. അപകടകരമായ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന സൂക്ഷ്മാണുക്കള്‍ നാരങ്ങയില്‍ ഉണ്ടെന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. നാരങ്ങ അല്ലാതെ വിറ്റാമിന്‍ സി അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നറിയാം…

ഒന്ന്…

വിറ്റാമിന്‍ സി മാത്രമല്ല, ഫൈബര്‍ ഇരുമ്ബ്, കാല്‍സ്യം, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്നീഷ്യം, സെലിനിയം, വിറ്റാമിന്‍ എ, ബി, ഇ, കെ തുടങ്ങിയ നിരവധി പോഷകങ്ങള്‍ സമ്ബന്നമാണ് ബ്രോക്കോളി. ഇത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.

രണ്ട്…

യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്‌ കിവിയില്‍ എ, സി, ഇ തുടങ്ങിയ വിറ്റാമിനുകളും കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്ബ്, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.

മൂന്ന്…

വിറ്റാമിന്‍ സി, എ, ഇ, കെ ഫൈബര്‍, പൊട്ടാസ്യം എന്നിവയുടെ പപ്പായ. രോ​ഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പപ്പായയിലെ സംയുക്തങ്ങള്‍ സഹായിക്കും.

നാല്…

നെല്ലിക്ക വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞതാണ്. വിറ്റാമിന്‍ സിയുടെ ഏറ്റവും സമ്ബന്നമായ സ്രോതസ്സുകളിലൊന്നായതിനാല്‍, നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെയും ദഹന പ്രവര്‍ത്തനത്തെയും പിന്തുണയ്ക്കാന്‍ നെല്ലിക്ക സഹായിക്കും.

അഞ്ച്…

സ്ട്രോബെറി നിങ്ങളുടെ ചര്‍മ്മത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ നല്ലതാണ്. നാരുകളും ആന്റിഓക്‌സിഡന്റുകളാലും നിറഞ്ഞ സ്ട്രോബെറി വിറ്റാമിന്‍ സിയുടെ സമ്ബന്നമായ ഉറവിടം കൂടിയാണ്

Related Articles

Back to top button