KeralaLatest

നവരാത്രി മഹോത്സവം : ബ്രഹ്മകുമാരീസ് ഊരുപൊയ്ക ശാഖയില്‍ ദ്വാദശ ജ്യോതിര്‍ലിംഗ ദിവ്യദര്‍ശനം

“Manju”

ഊരുപൊയ്ക (തിരുവനന്തപുരം) ; നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ബ്രഹ്മകുമാരീസ് ഊരുപൊയ്ക ആശ്രമത്തില്‍ ദ്വാദശ ജ്യോതിര്‍ലിംഗ ദിവ്യദര്‍ശനം സമ്മേളനം ഇന്ന് (20-10-2023) വെള്ളിയാഴ്ച അടൂര്‍ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്തു. ബ്രഹ്മകുമാരീസ് തിരുവനന്തപുരം ഡയറക്ടര്‍ രാജയോഗിനി ബി.കെ. മിനി ബെഹന്‍ജി സ്വാഗതം ആശംസിച്ച യോഗത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി.

ശിവഗിരി മഠം തന്ത്രി ആചാര്യന്‍ ശിവനാരായണ തീര്‍ത്ഥ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തിയ യോഗത്തില്‍ വി. ശശി എം.എല്‍.., .എസ്. അംബിക എം.എല്‍.., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, മുദാക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു, പ്രശാന്തന്‍ ഐ.പി.എസ്., 14-ാം വാര്‍ഡ് മെമ്പര്‍ മനോജ്, മെമ്പര്‍ തോന്നയ്ക്കല്‍ രവി, ശില്പി ജനാര്‍ദ്ദനന്‍, ലൗലി ജനാര്‍ദ്ദനന്‍, ചുവര്‍ചിത്രകലാകാരന്‍ പ്രിന്‍സ്, അഡ്വ. സുശീലന്‍, രാജയോഗി ബ്രഹ്മകുമാരി ശിവകുമാര്‍ ഭായി എന്നിവര്‍ ആശംസയര്‍പ്പിച്ചു. രാജയോഗ ടീച്ചര്‍ ബി.കെ. ജോണി ഭായി കൃതജ്ഞത അര്‍പ്പിച്ചു.

 

Related Articles

Back to top button