KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (22-10-2023, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഇന്ന് സന്ന്യാസദീക്ഷ വ്രതം എട്ടാം ദിവസം :

രാവിലെ 7 മണിക്ക് പർണശാലയിൽ നിയുക്തരായ സന്ന്യാസിനിമാരുടെ പുഷ്പസമർപ്പണം

വൈകിട്ട് 8.00 മണിമുതൽ 9 മണിവരെ സത്സംഗം

സത്സംഗത്തിൽ ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷൻ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. സ്നേഹപുരം യൂണിറ്റിലെ എം.എം. ഷീജ ആശ്രമവുമായും ഗുരുവുമായുമുള്ള തന്റെ അനുഭവം പങ്കിട്ട് സംസാരിക്കും. ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രൺ (പ്ലാനിംഗ് & ഡെവലപ്മെന്റ് ) ഡി.എം. കിഷോർ സ്വാഗതം ആശംസിക്കുന്ന സത്സംഗത്തിന് ശാന്തിഗിരി രക്ഷകർതൃസമിതി ഗവേണിംഗ് കമ്മിറ്റി സീനിയർ കൺവീനർ അഡ്വ. വി ദേവദത്ത് കൃതജ്ഞതയർപ്പിക്കും.

ശിലാസ്ഥാപനം :

ചേർത്തല കണിച്ചുകുളങ്ങര വെളി ദൈവത്തിങ്കൽ വി.എൻ. അനിരുദ്ധൻ നിർമ്മിക്കുന്ന ഭവനത്തിന് ശിലസ്ഥാപനം രാവിലെ 11.30 ന് നടക്കും. ആലപ്പുഴ ഏരിയ ഇൻചാർജ് സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ഫോൺ : വി.എൻ. അനിരുദ്ധൻ-8891387956

യാമപ്രാർത്ഥന :

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ആലപ്പുഴ ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)

Related Articles

Back to top button