IndiaLatest

ഉരുള്‍പൊട്ടലിനേയും കൊറോണയേയും പ്രതിരോധിച്ച മലയാളി ഡെപ്യൂട്ടി കമ്മീഷണർക്ക് അഭിനന്ദന പ്രവാഹം

“Manju”

ശ്രീജ.എസ്

കുടക്: ഉരുള്‍പൊട്ടലിനേയും കൊറോണയേയും കുടുക് അതിജീവിച്ചിക്കുമ്പോള്‍ കൈത്താങ്ങായി കൂടെ നിന്ന മലയാളി ഐഎഎസ് ഉദ്യോഗസ്ഥ ആനി കണ്‍മണി ജോയ്ക്ക് അഭിനന്ദന പ്രവാഹമാണ്. കര്‍ണാടകയിലെ കുടക് ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണറായ ആനി കണ്‍മണി ജോയിയുടെ പ്രവര്‍ത്തികള്‍ ഓരോന്നും എടുത്തപറയത്തക്കതാണ്.

പഠിക്കാനായി പുസ്തകങ്ങള്‍ പോലും വാങ്ങാന്‍ ബുദ്ധിമുട്ടിയിരുന്ന ആനി സ്വന്തം നിശ്ചയദാര്‍ഢ്യം കൊണ്ടാണ് സിവില്‍ സര്‍വീസ് സ്വന്തമാക്കിയത്. ഐഎഎസ് പരീക്ഷയില്‍ 65ാം റാങ്ക് കരസ്ഥമാക്കിയ ആനിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ബിഎസ്‌സി നഴ്‌സിങ്ങ് ഡിഗ്രിയുമുണ്ട്.

ഈ കൊവിഡ് കാലത്തും കുടക് ജില്ല സാധാരണ ജീവിതത്തിലേക്ക് മാറാന്‍ പോവുകയാണ്. കുടക് ജില്ലയില്‍ കഴിഞ്ഞ 28 ദിവസമായി പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന് പിന്നിലും ആനിയുടെ പ്രതിരോധപ്രവര്‍ത്തന മികവുണ്ട്. എറണാകുളം ജില്ലയിലെ പാമ്പക്കുട സ്വദേശിയാണ് ആനി

Related Articles

Back to top button