KeralaLatest

സുൽത്താൻബത്തേരി ശാന്തിഗിരി ആശ്രമത്തിൽ ഗുരുമഹിമ ക്യാമ്പ് സംഘടിപ്പിച്ചു

“Manju”

സുൽത്താൻബത്തേരി (വയനാട്) : ശാന്തിഗിരി ആശ്രമം സുൽത്താൻബത്തേരി ബ്രാഞ്ചിൽ ഗുരുമഹിമ ക്യാമ്പ് നടന്നു.

ആശ്രമം ബ്രാഞ്ച് ചീഫ് ജനനി അഭേദ ജ്ഞാനതപസ്വിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആശ്രമം ബ്രാഞ്ച് ഹെഡ് (സർവ്വീസസ്) ജനനി രേണുരൂപ ജ്ഞാനതപസ്വിനി, സ്വാമി ചിത്തപ്രകാശ ജ്ഞാനതപസ്വി എന്നിവർ മഹനീയ സാന്നിദ്ധ്യമായിരുന്നു.  രാവിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം തട്ടസമർപ്പണം, ഗുരുവിന്റെ ത്യാഗപൂർണ്ണമായ ജീവിതത്തെക്കുറിച്ചും, ആശയപ്രചാരണത്തിന്റെ വൈശിഷ്ട്യത്തെക്കുറിച്ചും കുട്ടികളെ മനസ്സിലാക്കുന്നതിനുതകുന്ന ചർച്ചാ ക്ലാസ്സുകൾ എന്നിവ നടന്നു.  തുടർന്ന് ആശ്രമ കർമ്മത്തിൽ ഗുരുമഹിമ പ്രവർത്തകർ പങ്കാളികളായി.

Related Articles

Back to top button