LatestThiruvananthapuram

എ ഐ ക്യാമറകൾ ; റോഡപകടങ്ങൾ കുറയുന്നതായി കണക്കുകൾ

“Manju”

സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം റോഡപകടങ്ങൾ കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ 92 ജീവനുകളാണ് രക്ഷിക്കാനായത്. വാഹനപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞുവെന്ന് കണക്കുകളിൽ നിന്ന് കൃത്യമായി വ്യക്തമാണ്. 2022 സെപ്റ്റംബറിൽ വാഹനാപകടങ്ങളിൽ മരണം 365 ആയിരുന്നു. എന്നാൽ ഇതേ വർഷം സെപ്റ്റംബറിൽ അവ 273 ആയി കുറഞ്ഞു. കഴിഞ്ഞവർഷം ഒക്ടോബർ അപേക്ഷിച്ച് ഈ വർഷം ഒക്ടോബറിൽ അപകടങ്ങളിലും മരണസംഖ്യയിലും വലിയ കുറവുണ്ട്.

കഴിഞ്ഞ വർഷം 3664 അപകടങ്ങളിൽനിന്ന് 340 മരണമാണ് ഉണ്ടായതെങ്കിൽ ഈ വർഷം അവ 1606 അപകടവും 102 മരണവുമായിരിക്കുകയാണ്.
സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം അപകടങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നതിന്റെ തെളിവുകളാണ് ഈ കണക്കുകൾ. പ്രതിപക്ഷമടക്കം എ ഐ ക്യാമറകളുടെ സാധുത ചോദ്യം ചെയ്യുമ്പോഴാണ് ജനങ്ങളുടെ സുരക്ഷ കണ്ടുള്ള സർക്കാരിന്റെ ഈ നീക്കം ഫലിക്കുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്

Related Articles

Back to top button