Kozhikode

ആയുര്‍വ്വേദ മെഡിസിന്‍ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷന്ഡ ഓഫ് ഇന്ത്യ- 9ാം കണ്‍വന്‍ഷനില്‍ സ്വാമി ഗുരുരത്നം മുഖ്യ അതിഥി

“Manju”

കോഴിക്കോട്: ആയുര്‍വ്വേദ മെഡിസിന്‍ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷന്ഡ ഓഫ് ഇന്ത്യ – 9ാം കണ്‍വന്‍ഷനില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി  മുഖ്യ അതിഥിയായി. ഹോട്ടല്‍ വുഡീസ് ബ്ലെഷറില്‍ വച്ച് നടന്ന കണ്‍വന്‍ഷനില്‍ ബഹുമാനപ്പെട്ട കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അദ്ധ്യക്ഷപദം അലങ്കരിച്ചു. ആയുര്‍വ്വേദ മെഡിസിന്‍ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷന്ഡ ഓഫ് ഇന്ത്യ (AMMOI) പ്രസിഡന്റന് ശ്രീ പി രാംകുമാര്‍  സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജി  സി.എസ്സ്. ദിയാസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനവും ശ്രീ എം. കെ. രാഘവന്‍ എം.പി. സെമിനാര്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ശ്രീ കൃഷ്ണദാസ് വാര്യര്‍ എക്സിക്ക്യൂട്ടീവ് ഡയറക്ടര്‍, ഡോ. ജയ വി ദേവ് ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍, ഡോ. ടി.കെ. ഹൃദീക്ക് CEO-SMP കേരള, MD ഔഷധി,  ഡോ. എ. വി. അനൂപ് MD AVA  ഗ്രൂപ്പ് ഓഫ് കമ്പനീസ്, ശ്രീ ബേബി മാത്യു MD  സോമതീരം ആയുര്‍വ്വേദ ഗ്രൂപ്പ് തുടങ്ങിയവര്‍ യോഗത്തില്‍ ആശംകളറിയിച്ചു. ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ്, MD  വൈദ്യരത്നം ഗ്രൂപ്പ്  ചടങ്ങില്‍ കൃതജ്ഞത രേഘപ്പെടുത്തി. തുടര്‍ന്ന ഡോ. കൗസ്തൂഭ ഉപാധ്യായ അഡ്വൈസര്‍ – ഡ്രഗ് പോളിസി സെക്ഷന്‍, ആയുഷ്, ന്യൂ ഡെല്‍ഹി മുഖ്യപ്രഭാഷണം,നടത്തിക്കൊണ്ട് ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.

Related Articles

Back to top button