KeralaLatest

ഹയർസെക്കൻഡറി അദ്ധ്യാപകരുടെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

“Manju”

തിരുവനന്തപുരം :സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലെ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) തസ്തികയിലുള്ളവരുടെ 2023-24 വർഷത്തെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ട്രാൻസ്ഫർ ലിസ്റ്റ്, ഇതുമായി ബന്ധപ്പെട്ട സർക്കുലർ എന്നിവ www.dhsetransfer.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ട്രാൻസ്ഫർ ലിസ്റ്റ് സംബന്ധമായി പരാതി/ ആക്ഷേപങ്ങൾ ഉള്ളവർ ഡിസംബർ 24 നു വൈകിട്ട് അഞ്ചിനു മുൻപായി സർക്കുലറിൽ പറയുന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Related Articles

Back to top button