Health

വിശക്കുമ്പോഴല്ല, സമയം നോക്കി ഭക്ഷണം കഴിക്കാം ; ഹൃദ്രോഗ സാധ്യത കുറയ്ക്കാം

“Manju”

നമ്മളില്‍ പലരും വിശക്കുമ്പോള്‍ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല, സമയം നോക്കി തന്നെ ഭക്ഷണം കഴിക്കണം. ഇല്ലെങ്കില്‍ ഹൃദ്രോഗ സാധ്യത കൂടുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കഴിക്കുന്നതിന് അനുയോജ്യമായ സമയം അടിസ്ഥാനമാക്കി ശരീരത്തിൽ പ്രവർത്തിക്കുന്ന സ്വഭാവിക ക്ലോക്ക് ആണ് സർക്കാഡിയൻ റിഥം. ഇത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. സ്പെയ്നിലെ ബാര്‍സലോണ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തും ഫ്രാന്‍സിലെ സെന്റര്‍ ഓഫ് റിസര്‍ച്ച് ഇന്‍ എപ്പിഡെമോളജി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സും ചേർന്ന് നടത്തിയ പഠനത്തിൽ പറയുന്നത്. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണം രാവിലെ എട്ട് മണിയോടെയും രാത്രി ഭക്ഷണം ഏഴുമണിക്കും എട്ടുമണിക്കുള്ളിലും കഴിക്കുന്നതാണ് നല്ലത്.

പ്രഭാതഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം വൈകിക്കുന്നത് വർധിച്ച ഹൃദ്രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ശരാ ശരി 42 വയസ് പ്രായമുള്ള 1,03,389 പേരില്‍ ഏഴ് വര്‍ഷത്തോളമാണ് പഠനം നടത്തിയത്. പഠനസമയത്ത് ഇതി ല്‍ 2036 പേര്‍ക്ക് ഹൃദ്രോഗം ബാധിക്കപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ഒരാൾ എത്ര തവണ കഴിച്ചുവെന്നതും എപ്പോൾ കഴി ച്ചുവെന്നതിന്റെയും അടിസ്ഥാനത്തിലായിരുന്നു പഠനം. പഠനത്തിൽ രാവിലെ ഭക്ഷണം കഴിക്കാന്‍ വൈകുന്ന ഓരോ മണിക്കൂറും ഹൃദ്രോഗ സാധ്യത ആറ് ശതമാനം വച്ച് വര്‍ധിച്ചു കൊണ്ടിരിക്കുമെന്ന് കണ്ടെത്തി. രാത്രിയിലെ ഭക്ഷണം ഒന്‍പത് മണിക്ക് ശേഷം കഴിക്കുന്നവരില്‍ എട്ട് മണിക്ക് മുന്‍പ് ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത 28 ശതമാനം അധികമാണെന്നും ഗവേഷകര്‍ പറയുന്നു. നേരത്തെ ഭക്ഷണം കഴിച്ച് രാത്രി മുഴുവനുള്ള ഉപവാസത്തിന്റെ സമയം വര്‍ധിക്കുന്തോറും ഹൃദ്രോഗ സാധ്യത ഏഴ് ശതമാനം വച്ച് കുറയ്ക്കുന്നതായും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Related Articles

Back to top button