KeralaLatest

സഞ്ചരിക്കുന്ന’ പുകപരിശോധനാ കേന്ദ്രങ്ങള്‍ക്ക് പിടിവീഴും

“Manju”

വാഹന പുകപരിശോധനയില്‍ ക്രമക്കേട് തടയാന്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് ജിയോ ടാഗിങ്ങ് ഏര്‍പ്പെടുത്തുന്നു. ലൈസന്‍സ് കെട്ടിടത്തിന് 50 മീറ്ററിനുള്ളില്‍ മാത്രമേ പ്രവര്‍ത്തനാനുമതി ഉണ്ടാകുകയുള്ളു. ടെസ്റ്റിങ് മെഷീന്‍ വിവിധസ്ഥലങ്ങളില്‍ എത്തിച്ച് പരിശോധന നടത്തുന്നത് ഒഴിവാക്കാനാണ് നടപടി. സോഫ്റ്റ്വേറിന്റെ പരീക്ഷണം പൂര്‍ത്തിയായി. ഉടന്‍ മാറ്റംവരും.

വാഹനത്തിന്റെ രജിസ്ട്രേഷന്‍ വ്യക്തമാകുന്നവിധത്തിലുള്ള ചിത്രം മാത്രമാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റിലേക്ക് അപ്ലോഡ് ചെയ്യുന്നത്. ഇതിനുപകരം ഒന്നിലധികം ചിത്രങ്ങളും വീഡിയോദൃശ്യവും നിര്‍ബന്ധമാക്കും. വാഹനം വ്യക്തമാകണം. വ്യാജചിത്രം ഉപയോഗിക്കുന്നത് തടയാനാണ് ഈ ക്രമീകരണം.
സാങ്കേതികപ്പിഴവ് കാരണം പുകതള്ളുന്ന വാഹനങ്ങള്‍ക്ക് പകരം മലിനീകരണം കുറഞ്ഞ വാഹനങ്ങള്‍ പരിശോധനയ്‌ക്കെത്തിച്ചാണ് ക്രമക്കേട് നടത്തുന്നത്. റോഡ് നിര്‍മാണത്തിനും ക്വാറികളിലുമൊക്കെ ഉപയോഗിക്കുന്ന ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കാണ് ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
മലിനീകരണതോത് കൂടിയ വാഹനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇരട്ടിത്തുക ഈടാക്കുന്ന ലോബി സംസ്ഥാനത്ത് സജീവമാണ്. ചില വാഹനപരിശോധനാകേന്ദ്രങ്ങള്‍ വാഹന ഉടമകളുടെ സൗകര്യപ്രകാരം അവര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ കൊണ്ടുപോയി പരിശോധന നടത്തുന്നതായി കണ്ടെത്തിയിരുന്നു.

Related Articles

Back to top button