IndiaLatest

മികച്ച പാര്‍ലമെന്റേറിയനുള്ള ലോക്മത് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിന്

“Manju”

ന്യൂഡല്‍ഹി: മികച്ച പാർലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്കാരം ജോണ്‍ ബ്രിട്ടാസ് എം.പി.ക്ക്. പാർലമെന്റ് ചർച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ഇടപെടല്‍ തുടങ്ങി സഭാനടപടികളില്‍ പ്രകടിപ്പിച്ച പ്രാഗത്ഭ്യം മുൻ നിർത്തിയാണ് പുരസ്കാരം നല്‍കുന്നത്.

സീതാറാം യെച്ചൂരിക്ക് ശേഷം ഒരു സി.പി.എം. പാർലമെന്റേറിയനു കിട്ടുന്ന രണ്ടാമത്തെ പുരസ്കാരമാണിത്. എൻ.കെ. പ്രേമചന്ദ്രനു ശേഷം രണ്ടാമത്തെ മലയാളിക്കും.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, എല്‍.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ശരദ് പവാർ, മുലായം സിങ് യാദവ്, ശരദ് യാദവ്, ജയ ബച്ചൻ, സുപ്രിയ സുലെ, എൻഷികാന്ത് ദുബെ, ഹേമ മാലിനി, ഭാരതി പവാർ തുടങ്ങിയവർക്കാണ് മുമ്പ് ലോക്മത് പുരസ്കാരം ലഭിച്ചിട്ടുള്ളത്.

ലോക്സഭാ മുൻ സെക്രട്ടറി ജനറല്‍ ഡോ. സുഭാഷ് സി. കശ്യപ്, മുൻ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പുരസ്കാരം സമ്മാനിച്ചു.

Related Articles

Back to top button