KeralaLatest

കടുവ മുന്നില്‍ ചാടി; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

“Manju”

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ കടുവ മുന്നില്‍ ചാടി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. പുല്‍പ്പള്ളി 56ല്‍ വാഴയില്‍ അനീഷാണ് ഇന്നലെ രാത്രി കടുവയുടെ മുന്നില്‍പ്പെട്ടത്. രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കടുവ മുന്നിലേക്ക് ചാടുകയായിരുന്നു. ഭയന്നുപോയ അനീഷിന്റെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. കഴിഞ്ഞ ദിവസം കന്നുകാലിയെ കടുവ പിടികൂടി കൊന്ന സ്ഥലത്തിനടുത്താണ് കടുവ വീണ്ടും എത്തിയത്. പരിക്കേറ്റ അനീഷിനെ പുല്‍പ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുവയ്ക്കായി പ്രദേശത്ത് വനം വകുപ്പ് തിരച്ചില്‍ ആരംഭിച്ചു.

കഴിഞ്ഞ ദിവസം ആടിക്കൊല്ലി 56ല്‍ ഇറങ്ങിയ കടുവ കന്നുകാലിയെ കടിച്ചുകൊന്നിരുന്നു. വാഴയില്‍ ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള പശുവിന്റെ പിന്‍ഭാഗം പാതി കടുവ തിന്ന നിലയിലായിരുന്നു. വീടിനു സമീപം കെട്ടിയിരുന്ന പശുവിനെ രാത്രിയിലാണ് ആക്രമിച്ചത്.

Related Articles

Back to top button