KeralaLatest

പോത്തന്‍കോട് യൂണിറ്റിലെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച ഗൃഹസന്ദര്‍ശനം നടന്നു

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറല്‍) പരിധിയിലുള്ള പോത്തന്‍കോട് യൂണിറ്റില്‍ വെള്ളിയാഴ്ച സന്ന്യാസി സന്ന്യാസിനിമാരുടെ നേതൃത്വത്തില്‍ സജീവമായി ഗൃഹസന്ദര്‍ശനം നടന്നു,    നവഒലി ജ്യോതിര്‍ദിനം – 25 നോടനുബന്ധിച്ച് നടന്നു വരുന്ന ഗൃഹസന്ദര്‍ശത്തില്‍ പോത്തന്‍കോട് യൂണിറ്റിലെ ഗൃഹസന്ദര്‍ശനം തുടരുകയാണ്.

വെള്ളിയാഴ്ച കാവുവിള ഭാഗത്ത് മധുസൂദനന്‍ എ.ആര്‍ സുഷമ എ.കെ. ദമ്പതികളുടെ ഭവനമായ ഗുരുപ്രഭ, ജി സുനില്‍കുമാര്‍ ബിന്ദു സുനില്‍ ദമ്പതികളുടെ ഭവനമായ പുഷ്പം, വാസു സി.പി. – വാസന്തി സി.പി.യുടെ ഭവനമായ ഗുരുസൂക്തം, ഗുരുചിത് കെ.ആര്‍. – സിന്ധു വി.ദമ്പതികളുടെ ഭവനമായ ഗുരുധര്‍മ്മം, വി.എസ്. രാധാകുമാരിയുടെ ഗൗരീശം, റ്റി.കെ. സന്തോഷ്അമ്പിളി കെ.എന്‍.എന്നിവരുടെ ഭവനമായ നിര്‍മ്മലം, എം.കെ. പ്രേംരാജ് എസ്. ശിവചിത്ര ദമ്പതികളുടെ ഭവനം ഗുരുകൃപ, ശാന്തിദീപത്തിലെ എ.രാജന്‍പിള്ള, എം.എന്‍.സുരേഷ് ജ്യോതി ആര്‍. ശര്‍മ്മ എന്നിവരുടെ ഭവനമായ ശാന്തിപുഷ്പം, കെ. നിത്യാനന്ദര്‍ഇന്ദിരാദേവി എന്നിവരുടെ ഭവനമായ പത്മജം, എന്‍. . നവീന്‍ശാലിനി കൃഷ്ണ എന്നിവരുടെ ഭവനമായ ഗുരുവന്ദനം, പി.കെ. ഗുരുചിത് പ്രിയ സി ദമ്പതികളുടെ ഗുരുദീപ്തം, റ്റി.കെ. വിനോദ് സീമ ആര്‍ ദമ്പതികളുടെ ഭവനമായ ഗുരുഗീതം, ജി.എസ്. ബോബന്‍സുധ എസ് ദമ്പതികളുടെ ഭവനം, അദ്വൈതത്തിലെ പി.കെ. വിജയമ്മ, ഇന്ദിരാഭവനിലെ ജി പ്രഭാകരൻ്സി. ഇന്ദിര, അശോകം ഹൗസിലെ എം.എന്‍. അശോകന്‍ടി.ബി.പ്രസന്ന, മനീഷ് എസ്. രാജന്‍ സൗമ്യ എസ് എന്നിവരുടെ ഗുരുമംഗളം എന്നീ ഭവനങ്ങളില്‍ സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി, സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി, ജനനി വന്ദിത ജ്ഞാനതപസ്വിനി, ജനനി ഗൗതമി ജ്ഞാനതപസ്വിനി എന്നിവരാണ് പോത്തന്‍കോട് യൂണിറ്റിലെ കല്ലുവിള, വൈപ്രത്തല, പോത്തന്‍കോട്, കാവുവിള തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.

ഗൃഹ സന്ദര്‍ശനം പൂര്‍ത്തിയായ യൂണിറ്റുകളുടെ സാംസ്കാരിക സംഗമം നാളെ ഞായറാഴ്ച ആശ്രമം റിസര്‍ച്ച്സോണ്‍ കമ്മ്യൂണിറ്റി ഡൈനിംഗില്‍ വെച്ച് വൈകിട്ട് 4 മണിക്ക് നടക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി യൂണിറ്റിലെ ആത്മബന്ധുക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

Related Articles

Back to top button