KeralaLatest

കോവിഡ് വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധികാരിക വിവരങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും ഉത്തരേന്ത്യയിലെ കോവിഡ് സാഹചര്യം കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം കൊണ്ട് മാത്രമേ നിലവിലെ സാഹചര്യത്തില്‍ നിന്നും മെച്ചപ്പെടാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്കായുള്ള കിടക്കകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കണമെന്നും, കിടക്കകളുടെ എണ്ണം ദിവസവും ജില്ലാ ആരോഗ്യവകുപ്പ് മേധാവിക്കു കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.ആശുപത്രികളില്‍ ഐ.സി.യു കിടക്കകള്‍ ഗുരുതര രോഗമുള്ളവര്‍ക്കു മാത്രമായി നീക്കിവയ്ക്കണമെന്നും കോവിഡ് ഇതര രോഗികള്‍ക്കു സേവനം മുടക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Check Also
Close
Back to top button