മുംബൈ : ബോളിവുഡ് നടന് ബിക്രംജീത്ത് കന്‍വര്‍പാല്‍ കൊറോണ ബാധിച്ച് മരിച്ചു. രോഗബാധിതനായി മുബൈയിലെ സെവന് ഹില്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 52 വയസായിരുന്നു.
ബോളിവുഡ് സിനിമകളിലൂടയും ടിവി ഷോകളിലൂടെയും ശ്രദ്ധ നേടിയ ബിക്രംജീത്ത് നേരത്തെ ഇന്ത്യന്‍ സൈന്യത്തിലും സേവനമനുഷ്ഠിച്ചിരുന്നു. 2003 ലാണ് അദ്ദേഹം അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. ‘പേജ് 3′, ‘പ്രേം രത്തന്‍ ധന് പായോ‘,’2 സ്റ്റേറ്റ്സ്‘ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം തന്റെ അഭിനയ മികവ് തെളിയിച്ചു.
ദ ഗാസി അറ്റാക്കാണ് അവസാന ചിത്രം. കൂടാതെ ‘ദിയ ഓര് ബാത്തി ഹം‘, ‘ യേ ഹേ ചാഹത്തി‘ ഉള്‍പ്പെടെയുള്ള പരിപാടികളിലൂടെയും ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് സിനിമാലോകത്തെ നിരവധിപേര്‍ അദ്ദേഹത്തിന് അനുശോചനം അറിയിച്ചു.