പാലക്കാട്: സാമൂഹിക നീതി വകുപ്പിന് കീഴില്‍ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി ബാധിതരായ കുട്ടികളുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്കുന്ന സ്നേഹയാനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരുടെ അമ്മമാരാകണം. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവരോ /വിധവകളോ/ നിയമപരമായി ബന്ധം വേര്‍പെട്ടവരോ, മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തവരാകണം. പ്രായം 55 വയസോ അതിന് താഴെയോ. ത്രീവിലര്‍ ലൈന്‍സ് ഉണ്ടായിരിക്കണം. അനുവദിക്കുന്ന ഇലക്ട്രിക് ഓട്ടോ മറിച്ച് വില്‍ക്കാനോ പണയപെടുത്താനോ പാടില്ലായെന്നും പദ്ധതിയില്‍ സൂചിപ്പിക്കുന്നു.
Related Articles
സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി
May 30, 2023 1:30 PM
Check Also
Close
-
വിപണിയിൽ ഇന്ത്യൻ രൂപയുടെ മുന്നേറ്റം; ഏഷ്യയിലെ മികച്ച പ്രകടനമെന്ന് വിദഗ്ധർAugust 2, 2022 8:11 PM