KeralaLatestThiruvananthapuram

ഇന്ന് സ്വർണവിലയിൽ വർദ്ധനവ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഇന്ന് 80 രൂപ വര്‍ദ്ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,440 രൂപയായി. പത്തുരൂപ ഉയര്‍ന്ന് 4430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 35,840 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 34,720 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില പടിപടിയായി ഉയരുന്നതാണ് കണ്ടത്. വെള്ളിയാഴ്ച ഈ മാസത്തെ ഉയരത്തില്‍ എത്തിയ സ്വര്‍ണവില ശനിയാഴ്ച 480 രൂപയാണ് ഇടിഞ്ഞത്. സ്വര്‍ണവില ഇനിയും കുതിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Related Articles

Back to top button