IndiaLatest

നേതാജി സുഭാജ് ചന്ദ്രബോസിന് ആദരമര്‍പ്പിച്ച്‌ രാജ്യം

“Manju”

ഡല്‍ഹി ; 125–ാം  ജന്മദിനത്തില്‍ നേതാജി സുഭാജ് ചന്ദ്രബോസിന് ആദരം അര്‍പ്പിച്ച്‌ രാജ്യം. ഇന്ത്യ ഗേറ്റില്‍ ഹോളോഗ്രാം പ്രതിമ സ്ഥാപിച്ചു. ചരിത്ര ദിനമാണിന്നെന്നും നേതാജിയുടെ ഓര്‍മ്മ തലമുറകള്‍ക്ക് പ്രചോദനമെന്നും പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സുഭാഷ് ചന്ദ്രബോസ് ആപ്ദ പുരസ്കാരങ്ങളും വിതരണം ചെയ്തു.

30,000 ല്യൂമെന്‍സ് 4കെ പ്രൊജക്ടര്‍, സന്ദര്‍ശകര്‍ക്ക് ദൃശ്യമാകാത്ത, 90% സുതാര്യമായ ഹോളോഗ്രാഫിക് സ്‌ക്രീന്‍ എന്നിവയുടെ സഹായത്തിലാണ് ഇന്ത്യ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ സ്ഥാപിച്ചത്. ഗ്രാനൈറ്റില്‍ 28 അടി ഉയരത്തിലും ആറ് അടി വീതിയിലുമുള്ള പ്രതിമ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതുവരെ ഹോളോഗ്രാം പ്രതിമ ഇന്ത്യ ഗേറ്റില്‍ ഉണ്ടാകും. രാജ്യത്തിന് നേതാജിയോടുള്ള കടപ്പാടിന്റെ പ്രതീകമാണ് പ്രതിമ എന്നും നേതാജിയുടെ ഓര്‍മ്മ തലമുറകള പ്രചോദിപ്പിക്കുമെന്നും അനാച്ഛാദന ചടങ്ങിനിടെ പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button