പോത്തൻകോട്: പോത്തൻകോട് പണിമൂല ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം ഞായറാഴ്ച നടക്കും. കൂടാതെ രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ദ്വിവത്സര മഹോത്സവം ഏപ്രിൽ 5 ന് തുടങ്ങി 11 ന് സമാപിക്കും. മഹോത്സവങ്ങളുടെ സുഗമമായ നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും പൂർണ്ണമായും കോവിസ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടക്കുന്നതെന്നും പണിമൂല ദേവസ്വം സെക്രട്ടറി ആർ. ശിവൻകുട്ടി നായരും പണിമൂല ദേവസ്വം പ്രസിഡന്റ് ഗോപി മോഹൻ നായരും പത്രസമ്മേളനത്തിൽ പറഞ്ഞു. പോത്തൻകോട്, അണ്ടൂർക്കോണം, മംഗലപുരം, മാണിക്കൽ, വെമ്പായം ഗ്രാമപഞ്ചായത്ത് മേഖലകളും തിരുവനന്തപുരം നഗരസഭയിലെ ചില വാർഡുകളും ഉത്സവമേഖലകളായി പ്രഖ്യാപിക്കുന്നതിനാൽ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്. വൈസ് പ്രസിഡന്റ് നാരായണൻ നായർ, ജോയിന്റ് സെക്രട്ടറി കെ.വിജയകുമാർ, ഉത്സവാഘോഷ ജനറൽ കൺവീനർ ആർ. ലതീഷ് കുമാർ, സുധൻ.എസ്. നായർ, ആർ.രവീന്ദ്രൻ നായർ, വിക്രമൻ നായർ എന്നിവർ പങ്കെടുത്തു.
Related Articles
കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മുന്നറിയിപ്പ്
July 16, 2021 9:20 AM
ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍
October 18, 2023 4:39 PM
Check Also
Close
-
കുഴികള്‍ അപകടക്കെണിയാവുന്നുDecember 9, 2021 6:21 PM