IndiaLatest

ദേശീയ ആയുര്‍വേദ ദിനത്തില്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ആയുര്‍വേദ വര്‍ക് ഷോപ്പ്

ശാന്തിഗിരിയിലെ ഡോക്ടര്‍മാര്‍ ക്ലാസുകള്‍ നയിക്കും

“Manju”

പോത്തൻകോട് : ദേശീയ ആയുര്‍വേദ ദിനമായ ഒക്ടോബര്‍ 22 ന് തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ആയുര്‍വേദ വര്‍ക് ഷോപ്പ് നടക്കും. ആഭ്യന്തര ടെർമിനലിനടുത്തുള്ള ഡിജിആർ ഹാളിൽ രാവിലെ 11 മുതൽ 12 വരെ നടക്കുന്ന വര്‍ക് ഷോപ്പില്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കാവുന്ന ആയുര്‍വേദ മരുന്നുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ വിദഗ്ദ്ധഡോക്ടര്‍മാര്‍ സംസാരിക്കും. മെഡിക്കല്‍ സൂപ്രണ്ട് ഡോ.ബി.രാജ്കുമാര്‍, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. .ജെന്നിഫര്‍ ലാന്‍സി, ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയൻസസ് ലക്ചറര്‍ ഡോ. ബിന്ദ്യ അശോകൻ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

Related Articles

Back to top button