ചൈനീസ് കമ്പനിയുടെ കോവിഡ് വാക്സിന് പേറ്റന്റ് നല്കി
ശ്രീജ.എസ്
ബെയ്ജിംഗ് : ചൈനയിലെ വാക്സിന് നിര്‍മാതാക്കളായ കാന്‍സിനോ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിന് സര്‍ക്കാര്‍ പേറ്റന്റ് ലഭിച്ചു . എഡി 5-എന്‍കോവ് എന്ന വാക്സിനാണ് രാജ്യത്ത് പേറ്റന്റ് നല്‍കിയത് .
ഇതോടെ ചൈനയുടെ ആദ്യ കോവിഡ് പ്രതിരോധ വാക്സിന് എന്ന പദവിയും എഡി 5-എന്‍കോവ് സ്വന്തമാക്കി . മാര്‍ച്ച് 18നാണ് പേറ്റന്റിനായി കമ്പനി അപേക്ഷ നല്‍കിയത് . ഇതു പരിഗണിച്ച് സര്‍ക്കാര്‍ ഏജന്‍സി ആഗസ്റ്റ് 11ന് പേറ്റന്റ് നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്തു .
ജലദോഷം മൂലമുള്ള പനിയുണ്ടാക്കുന്ന വൈറസില്‍ പുതിയ കൊറോണ വൈറസിന്റെ ജനിതകഘടകം കൂട്ടിച്ചേര്‍ത്തായിരുന്നു കാന്‍സിനോ ഗവേഷണം നടത്തിയത് . ഓക്സ്ഫോര്‍ഡ്, ആസ്ട്രാ സെനെക്ക വാക്സിന് കണ്ടെത്താന്‍ ഉപയോഗിച്ച മാര്‍ഗം തന്നെയാണ് കാന്സിനോയും ഉപയോഗിച്ചത്.