KeralaLatestThiruvananthapuram
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് വെെകിട്ട്
സിന്ധുമോള്‍ ആര്
തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇന്ന് വെെകിട്ട് ആറിന്. മലപ്പുറം ജില്ലാ കലക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ക്വാറന്റെെനില്‍ പ്രവേശിച്ചിരുന്നു. ക്വാറന്റെെനില്‍ പ്രവേശിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
ക്വാറന്റെെന് കാലാവധി കഴിഞ്ഞ ശേഷം മുഖ്യമന്ത്രി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയിരുന്നില്ല. ഇന്നത്തെ കോവിഡ് അവലോകനയോഗത്തിനു ശേഷമാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. കോവിഡ് കണക്കുകള്‍, ഓണം നിയന്ത്രണങ്ങള്‍, രാഷ്ട്രീയ വിവാദങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം മുഖ്യമന്ത്രി ഇന്നു സംസാരിക്കും.