IdukkiKeralaLatest

ഇടുക്കിയിൽ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ 108 ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കി

“Manju”

സിന്ധുമോൾ. ആർ

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഇടുക്കിയില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കി. സൂചനാ പണിമുടക്ക് ഒരു മണി വരെയായിരുന്നു. ജനുവരി 10 മുതല്‍, ശമ്പളം ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കാണ് തീരുമാനം. 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്നവരാണ്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞ രണ്ടു മാസമായി ശമ്പളം ലഭിച്ചിട്ടില്ല.

ഇടത് തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് സൂചന പണിമുടക്ക് നടത്തിയത് ഈ പശ്ചാത്തലത്തിലാണ്. ഇടുക്കിയില്‍ മാത്രം പണിമുടക്കിയത് 15ഓളം ആംബുലന്‍സുകളാണ്. ഇതിന് മുന്‍പും ഇവര്‍ സമാനമായ ആവശ്യം ഉന്നയിച്ച്‌ പ്രതിഷേധിച്ചിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍തല ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ആംബുലന്‍സ് ഡ്രൈവര്‍മാരുടെ തീരുമാനം ജനുവരി 10 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ്.

Related Articles

Back to top button