പന്തളം: ജയ്ശ്രീരാം എങ്ങനെയാണ് മതേതര വിരുദ്ധമാകുന്നതെന്നും ഭഗവാന്റെ നാമം മതേതരത്വത്തെ തകർക്കുന്നത് എങ്ങനെയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പന്തളത്ത് നഗരസഭ ഭരണം നേടിയ ബിജെപി ജനപ്രതിനിധികൾക്കുള്ള അനുമോദനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃകാ ഭരണാധികാരിയാണ് ശ്രീരാമൻ. അദ്ദേഹം ഒരു മതത്തിനും എതിരല്ല. ഭരണഘടനയിലെ മുഖചിത്രം തന്നെ ശ്രീരാമന്റേതാണ്. രാമന്റെ നാമവും ചിത്രവും ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ അത് ഈ രാജ്യത്ത് വിലപ്പോവില്ല. പാർലമെന്റിനകത്ത് ജയ്ശ്രീരാം വിളികളുയരുന്ന കാലമാണിതെന്ന് നിങ്ങൾ മറക്കേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
Related Articles
സന്ന്യാസദീക്ഷാ വാർഷികത്തിന്റെ പ്രാർത്ഥനചടങ്ങുകൾ വിദ്യാർത്ഥികൾക്ക് കൗതുകമായി
September 28, 2022 10:43 AM
ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം കൊമ്പ് വാദ്യ കലാകാരനായ മച്ചാട് രാമകൃഷ്ണൻ നായർക്ക്
September 9, 2020 1:29 PM
Check Also
Close
-
Kamala Harris ‘nasty, disrespectful’ to Joe Biden, suprised by VP pick: TrumpAugust 12, 2020 7:20 AM