Latest

അപൂര്‍വ സയാമീസ് ഇരട്ടകള്‍ ജനിച്ചു

“Manju”

ഭുവനേശ്വർ: രണ്ട് തലയും ഒരു ഉടലും മൂന്ന് കൈകളും രണ്ട് കാലുമായി അപൂർവ സയാമീസ് ഇരട്ടകൾ ജനിച്ചു. ഒഡിഷയിലാണ് സംഭവം. സയാമീസ് ഇരട്ടകൾ പെൺകുഞ്ഞാണ്. ഞായറാഴ്ച സ്വകാര്യ നഴ്സിങ് ഹോമിലാണ് കുഞ്ഞുങ്ങളുടെ ജനനം.‌ ജനിച്ച ആദ്യ മണിക്കൂറുകളിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. എന്നാലിപ്പോൾ വ്യത്യാസങ്ങൾ വന്നിട്ടുണ്ടെന്നും രണ്ട് കുഞ്ഞുങ്ങളും ഇപ്പോൾ ആരോഗ്യവതികളാണെന്നും ഡോക്ടർമാർ അറിയിച്ചു.

രാജ്നഗറിലെ കനി ഗ്രാമത്തിലുള്ള അംബിക- ഉമാകാന്ത് പരിഡ ദമ്പതികൾക്കാണ് സയാമീസ് ഇരട്ടകൾ ജനിച്ചത്. കുട്ടികളുടെ തുടർ ചികിത്സയ്ക്കായി സർക്കാർ സഹായം നൽകണമെന്ന് ഉമാകാന്ത് പറയുന്നു. ഇത്തരത്തിൽ സയമീസ് ഇരട്ടകൾ അപൂർവമായി മാത്രമാണ് ജനിക്കുന്നതെന്ന് ജില്ലാ ആശുപത്രിയിൽ കുട്ടികളെ ചികിത്സിക്കുന്ന ഡോ. ദേബാശിഷ് സാഹു പറഞ്ഞു.

സയാമീസ് ഇരട്ട സഹോദരിമാർ ഒരൊറ്റ ശരീരവും മൂന്ന് കൈകളും രണ്ട് കാലുകളും പങ്കിടുന്നു. അവർ രണ്ട് വായ കൊണ്ട് ഭക്ഷണം കഴിക്കുകയും രണ്ട് മൂക്ക് ഉപയോഗിച്ച് ശ്വസിക്കുകയും ചെയ്യുന്നു- ഡോക്ടർ വിശദീകരിച്ചു. 2017 ൽ ഒഡിഷയിൽ മറ്റൊരു ദമ്പതികൾക്ക് സയാമീസ് ഇരട്ടകൾ പിറന്നിരുന്നു. ജഗ, കാലിയ എന്നിവരായിരുന്നു സയാമീസ് ഇരട്ടകളായി ജനിച്ചത്. പിന്നീട് ഇരുവരേയും ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തി. ‌

Related Articles

Back to top button