LatestThiruvananthapuram

ഭാരതീയ വിചാരകേന്ദ്രം ചരിത്രസെമിനാറിന് നാളെ തുടക്കമാകും

“Manju”

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാംവാര്‍ഷികാഘോഷം അമൃതമഹോത്സവത്തിന്റെ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിക്കുന്ന ചരിത്രസെമിനാറിന് 15,16 തിയതികളില്‍ തിരുവനന്തപുരം വേദിയാവും. ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിന്റെയും കേരള കേന്ദ്ര സര്‍വ്വകലാശാലയുടെയും സഹകരണത്തോടെയാണ് സെമിനാര്‍ നടക്കുക.

അന്തരിച്ച ചരിത്രകാരന്‍ സര്‍ദാര്‍ കെഎം പണിക്കരെ കുറിച്ച്‌ ‘ഈസ്റ്റ് വെസ്റ്റ് എന്‍കൗണ്ടര്‍’ റീ റീഡിങ് സര്‍ദ്ദാര്‍ കെ.എം പണിക്കര്‍ എന്നതാണ് വിഷയം. സംസ്‌കൃതി ഭവനില്‍ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്റെ അധ്യക്ഷതയില്‍ കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എച്ച്‌ വെങ്കിടേശ്വരലു സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

വിവിധ സര്‍വ്വകലാശാലകളില്‍ നിന്ന് ചരിത്രം, സാമൂഹിക ശാസ്ത്രവിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികളും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുമായ എഴുപത്തിയഞ്ചിലധികം പേര്‍ പ്രതിനിധികളാവും. 16ന് സമാപനത്തില്‍ ഡോ.ടി.പി.ശ്രീനിവാസന്‍ വിശിഷ്ടാതിഥി ആയിരിക്കും.

Related Articles

Back to top button