IndiaLatest

ഇടതുപക്ഷത്തിന്റെ കരുത്ത് വയലുകളിലും, ഫാക്ടറികളിലുമാണ് : യെച്ചൂരി

“Manju”

കൊൽക്കത്ത : ഇന്ത്യയിലെ ഇടതുപക്ഷം ഭൂരിഭാഗം യുവാക്കളെയും ആകർഷിച്ചു കൊണ്ട് വളരുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലാണ് യെച്ചൂരിയുടെ പ്രതികരണം.

ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പരാജയങ്ങൾ ജനങ്ങൾക്കിടയിൽ പിന്തുണ നഷ്ടപ്പെടുന്നതിന് തുല്യമാണെന്ന വിമർശനം തള്ളിക്കളഞ്ഞ യെച്ചൂരി ഇടതു പക്ഷം തളരുകയല്ല വളരുകയാണെന്നും പറഞ്ഞു . ഇടതുപക്ഷ ജനാധിപത്യ മതേതര മുന്നണി അവതരിപ്പിക്കുകയെന്നതാണ് സി‌പി‌ഐ-എമ്മിന് വ്യക്തമായ തന്ത്രം .

‘ ഞങ്ങൾ ഇടതുപക്ഷത്തിന്റെ കരുത്ത് കൃഷിയിടങ്ങളിലും വയലുകളിലും ഫാക്ടറികളിലുമാണ്. അതുകൊണ്ടാണ് അവർ ബിജെപി ഞങ്ങളെ ഭയപ്പെടുന്നത്,‘ – യെച്ചൂരി പറഞ്ഞു

ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ മഹാത്മാഗാന്ധി ചെങ്കോട്ടയിലല്ല, ബംഗാളിലായിരുന്നു.ഇത്തവണ നടക്കുന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ബദൽമുന്നണി കരുത്ത്‌ തെളിയിക്കും . ഇക്കാര്യത്തിൽ സഹകരിക്കാൻ താൽപര്യമുള്ള എല്ലാ കക്ഷികളെയും സ്വാഗതം ചെയ്യുന്നുവെന്നും യെച്ചൂരി പറഞ്ഞു.

Related Articles

Back to top button