KeralaLatestMalappuram

പിഎസ് സി നിയമനം വേഗത്തിലാക്കാൻ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം

“Manju”

 

മലപ്പുറം: പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, സമയബന്ധിതമായി നിയമനങ്ങൾ നടത്തുക, പിൻവാതിൽ നിയമനം പൂർണ്ണമായും നിർത്തലാക്കുകയും, പിണറായി സർക്കാരിന്റെ യുവജന വഞ്ചന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണ തിരുവനന്തപുരം പി എസ് സി ആസ്ഥാനത്തിനു മുന്നിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തിന് യുവമോർച്ച വട്ടംകുളം പഞ്ചായത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വട്ടംകുളത്ത് നടന്ന പരിപാടിക്ക് കവുപ്ര സ്വാഗതം പറഞ്ഞു, പ്രസിഡണ്ട് വിനീഷ് വട്ടംകുളം അധ്യക്ഷത വഹിച്ചു, ബിജെപി വൈസ് പ്രസിഡണ്ട് സുധൻ കവുപ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യുവമോർച്ച വിനീഷ് വട്ടംകുളം അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡണ്ട് ശരത്ത് കുറ്റിപ്പാലയുവമോർച്ച ജന:സെക്രട്ടറി പ്രജിത്ത് കവുപ്ര ,യു.ആകാശ് , സെക്രട്ടറി സി .അനീഷ് , എ .ഹരി എന്നിവർ പ്രസംഗിച്ചു.നടുവട്ടം യൂണിറ്റ് പ്രസിഡണ്ട് അജീഷ്, കുറ്റിപ്പാല യൂണിറ്റ് സെക്രട്ടറി വിഷ്ണു എന്നിവർ പങ്കെടുത്തു.

Related Articles

Back to top button