IndiaLatest

തിരഞ്ഞെടുപ്പ് പ്രചരണത്തിന് നരേന്ദ്ര മോദി ഇന്ന് ബംഗാളില്‍

“Manju”

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളില്‍. ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാറാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നടന്‍ മിഥുന്‍ ചക്രവര്‍ത്തിയും ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയും റാലിയില്‍ പങ്കെടുത്തേക്കും.

നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് ശേഷം ബംഗാളിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്. ബംഗാളില്‍ എട്ടു ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുപതോളം റാലികളില്‍ മോദി പങ്കെടുക്കുമെന്നാണു റിപ്പോര്‍ട്ട്.

72 അടി നീളമുള്ള പ്രധാന സ്റ്റേജിനൊപ്പം മറ്റ് രണ്ട് സ്റ്റേജുകള്‍ കൂടി സജ്ജീകരിച്ചിട്ടുണ്ട്. ഒന്ന് ടോളിവുഡ് അഭിനേതാക്കള്‍ക്കും അടുത്തത് മറ്റു പ്രധാന വ്യക്തികള്‍ക്കുമാണ്. 1,500 സിസിടിവി ക്യാമറകള്‍ നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. വേദി നിരീക്ഷിക്കാന്‍ ഡ്രോണ്‍ ക്യാമറകളും ഉപയോഗിക്കും. റാലിയില്‍ കുറഞ്ഞത് 7 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിഗേഡ് മൈതാനത്തിനടുത്തുള്ള റേസ് കോഴ്സില്‍ ബാരിക്കേഡുകളും ഹെലിപാഡും ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button