കായംകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെതിരായ പരാമര്‍ശത്തില്‍ എ.എം.ആരിഫ് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.എം.ആരിഫ് എം.പിയുടെ പരാമര്‍ശം വിലകുറഞ്ഞതും, അരിതയെ അധിക്ഷേപിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. ആരിഫിന്റെ പരാമര്‍ശത്തിനെതിരെ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരാണ് രംഗത്ത് വന്നിട്ടുള്ളത്.ആരിഫിന്റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത് സി.പി.എമ്മിന്റെ അധഃപതനം ആണെന്നും ഇക്കാര്യത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചു.കായംകുളത്തെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയാണ് സി.പി.എം നേതാവും എം.പിയുമായ എ.എം ആരിഫ് കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ അരിത ബാബുവിനെ അധിക്ഷേപിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയത്. പ്രസംഗത്തിനിടെ ‘ഇത് പാല് സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്’ എന്നായിരുന്നു ആരിഫിന്റെ പരാമര്‍ശം.
Related Articles
സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കാന്‍ ഫ്ളൈയിംഗ് സ്ക്വാഡ് രൂപീകരിച്ചു
February 27, 2021 5:20 PM
Check Also
Close
-
Karnataka CM reviews availability of ventilator bedsAugust 5, 2020 7:37 AM