ErnakulamLatest

കൊച്ചി കോര്‍പറേഷനില്‍ ഇടത് ഭരണത്തുടര്‍ച്ച

“Manju”

കൊച്ചി : നഗരസഭാ ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറിയില്ല. കൊച്ചി കോര്‍പറേഷനില്‍ വീണ്ടും ചെങ്കൊടിപാറും.
ഉപതിരഞ്ഞെടുപ്പ് നടന്ന കൊച്ചി കോര്‍പറേഷനിലെ 63- ാം ഡിവിഷനില്‍ (ഗാന്ധിനഗര്‍) എല്‍ ഡി എഫിലെ ബിന്ദു ശിവന്‍ വിജയിച്ചു. കൗണ്‍സിലര്‍ കെ കെ ശിവന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലവാണ് അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു ശിവന്‍ എല്‍ ഡി എഫിനായി ഡിവിഷന്‍ നിലനിര്‍ത്തിയത്. യു ഡി എഫിലെ ഡി സി സി സെക്രട്ടറി പി ഡി മാര്‍ട്ടിനെയാണ് ബിന്ദു ശിവന്‍ പരാജയപ്പെടുത്തിയത്. 106 വോട്ടുകള്‍ക്കായിരുന്നു ശിവന്‍ ജയിച്ചതെങ്കില്‍ 697 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇതോടെ നേരിയ ഭൂരിഭക്ഷമുണ്ടായിരുന്ന കൊച്ചി കോര്‍പറേഷനില്‍ ഇടത് ഭരണം തുടരും.

Related Articles

Back to top button