KeralaLatest

കൊല്ലത്ത് ചികിത്സ കിട്ടാതെ ഗര്‍ഭസ്ഥ ശിശുവും അമ്മയും ആശുപത്രിയില്‍ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം കരുനാഗപ്പള്ളിയില്‍ ഗര്‍ഭസ്ഥ ശിശു ചികിത്സ ലഭിക്കാതെ മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയാണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് യുവതിയെ തിരുവനന്തപുരത്ത് എത്തിച്ചത്.

വടക്കന്‍ മൈനാഗപ്പള്ളി സ്വദേശിനി നജ്മയെ ജൂലൈ 29നാണ് പ്രവസത്തിനായി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കൃത്യമായ പരിചരണം യുവതിക്ക് നല്‍കിയിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. അടുത്ത ദിവസം യുവതിക്ക് കടുത്ത വേദനയും രക്തസ്രാവവും അനുഭവപ്പെട്ടു. ഇതോടെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു

പ്രസവത്തിന് മുമ്പ് കുട്ടി മരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ നജ്മ ഇന്ന് പുലര്‍ച്ചെയും മരിച്ചു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. അന്വേഷണം നടക്കുകയാണ്. അതേസമയം വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ പറയുന്നത്.

Related Articles

Check Also
Close
Back to top button