KeralaLatestThrissur

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച പുതിയ ഒ പി ബ്ലോക്ക് തുറന്നു

“Manju”

ആധുനിക സൗകര്യങ്ങളോടെ ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമായി ചാലക്കുടി താലൂക്ക് ആശുപത്രി.1കോടി 24 ലക്ഷം രൂപ ചിലവിൽ നവീകരിച്ച പുതിയ ഒ പി ബ്ലോക്ക് തുറന്നു. എൻ എച്ച് എം ഫണ്ട് ഉപയോഗിച്ചാണ് പുതിയ ഒ പി സൗകര്യം ഒരുക്കിയിട്ടുള്ളത്.10 ബെഡുകളുള്ള അത്യാധുനിക മെഡിക്കൽ ഐ സി യു നിർമ്മാണം പൂർത്തിയാക്കി.

ആരോഗ്യവകുപ്പിന്റെ 65 ലക്ഷം രൂപ ചിലവിൽ കെ എസ് ഐ സി യാണ് മെഡിക്കൽ ഐ സി യു സജ്ജമാക്കിയിട്ടുള്ളത്.74 ലക്ഷം രൂപ ചിലവിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിച്ചു പ്രവർത്തനസജ്ജമാക്കി. 23 ലക്ഷം രൂപ ചിലവിൽ ആധുനിക സി ടി സ്‌കാൻ സ്ഥാപിച്ചു. ഇതോടെ രോഗികൾക്ക് കുറഞ്ഞ ചിലവിൽ സ്കാനിങ് നടത്താൻ കഴിയും. ഒൻപത് ലക്ഷം രൂപ ചിലവഴിച്ചു പവർ ലോൺട്രിയുടെ നിർമ്മാണം പൂർത്തിയായി. 410 ലക്ഷം രൂപ ചിലവിൽ ട്രോമ കെയർ സർജ്ജിക്കൽ വാർഡ് സംവിധാനങ്ങൾ നിർമ്മാണം ആരംഭിച്ചു.

ലേബർ കം ഓപ്പറേഷൻ തിയേറ്ററുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തി മെച്ചപ്പെട്ട സേവനം ഗർഭണികൾക്കും ശിശുക്കൾക്കും ലഭ്യമാകുന്ന ലക്ഷ്യ പദ്ധതിയും നടപ്പിലാക്കും. കോവിഡ് പ്രതിരോധ നടപടികൾക്ക് സഹായമായി എം എൽ എ ഫണ്ടിൽ നിന്നും ഒരു ബൊലേറോ വാഹനവും ആശുപത്രിയിക്ക് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിച്ചു.

2018 ലെ മഹാപ്രളയത്തിൽ 10 കോടി രൂപയുടെ നാശനഷ്ടം താലൂക്ക് ആശുപത്രിക്ക് സംഭവിച്ചിരുന്നു. പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ ഉയർത്തെഴുന്നേറ്റ് ആരോഗ്യ രംഗത്തെ മികച്ച ചികിത്സാ കേന്ദ്രങ്ങളിലൊന്നായി മാറുകയാണ് ചാലക്കുടി താലൂക്ക് ആശുപത്രി.

Related Articles

Back to top button