IndiaLatest

പെണ്‍കുട്ടികള്‍ക്കായി ഇനി കരുതി വെയ്ക്കാം അഞ്ച് ലക്ഷം രൂപ

“Manju”

ന്യൂഡല്‍ഹി : രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും ജീവിത രീതിയും ഉറപ്പു വരുത്താനായി നിരവധിയായ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നിലവിലുണ്ട്.
എന്നാല്‍ ഇത്തരം പദ്ധതികളെക്കുറിച്ചും ആ പദ്ധതികളെ എങ്ങനെ കൃത്യമായി വിനിയോഗിക്കാമെന്നുമുള്ളതിനെ കുറിച്ചുള്ള അറിവില്ലായ്മ പല രക്ഷിതാക്കള്‍ക്കും അര്‍ഹമായ നേട്ടങ്ങള്‍ ഇല്ലാതാക്കുന്നു എന്നുള്ളതാണ് വസ്തുത. പെണ്‍മക്കളുടെ ഉപരിപഠനത്തിനും ഭാവിയ്ക്കുമായി പണം കരുതിവെയ്ക്കണം എന്ന് കരുതുന്ന രക്ഷിതാക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട പദ്ധതികളിലൊന്നാണ് ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’യുടെ ഭാഗമായ ‘സുകന്യ സമൃദ്ധി യോജന’.
•പത്ത് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് പദ്ധതിപ്രകാരം പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് വഴിയോ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഇത്തരം അക്കൗണ്ടുകള്‍ക്ക് 7.60 ശതമാനം പലിശനിരക്കില്‍ 21 വര്‍ഷമാണ് മെച്യൂരിറ്റി കാലാവധി
•250 രൂപ മുതല്‍ പരമാവധി 1.50 ലക്ഷം രൂപ വരെ സുകന്യ യോജന പദ്ധതി പ്രകാരം നിക്ഷേപിക്കാവുന്നതാണ്. നിക്ഷേപത്തില്‍ വീഴ്ച വരുത്തി അക്കൗണ്ട് അസാധുവായി മാറിയാലും അടുത്ത മാസം 50 രൂപ പിഴ നല്‍കി അക്കൗണ്ട് വീണ്ടെടുക്കാവുന്നതാണ്.
•15 വര്‍ഷം വരെ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ കഴിയും. ഇപ്രകാരം 1000 രൂപ പ്രതിമാസം 15 വര്‍ഷത്തേയ്ക്ക് നിക്ഷേപിച്ചാല്‍ 1,80,000 രൂപ ലഭിക്കും. എന്നാല്‍ ആറ് വര്‍ഷം കൂടി കഴിഞ്ഞ് നിക്ഷേപം മെച്വര്‍ ആകുന്നതോടെ ഇത് 3,47,445 രൂപയായി വര്‍ധിക്കും. പലിശ കൂടെ അധികമായി ലഭിക്കുമ്ബോള്‍ അക്കൗണ്ട് ഉടമയുടെ മകള്‍ക്ക് ആകെ 5,27, 445 രൂപ തിരികെ ലഭിക്കും.
•18 വയസ് കഴിയുന്നതോടെ സുകന്യ യോജന അക്കൗണ്ട് മകളുടെ പേരിലേയ്ക്ക് മാറ്റപ്പെടും കൂടാതെ, ആദായ നികുതി നിയമപ്രകാരം 1.5 ലക്ഷം വരെ നികുതിയിളവും ലഭിക്കുന്നതായിരിക്കും

Related Articles

Check Also
Close
Back to top button