IndiaLatest

ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു

“Manju”

മുംബൈ: ഉയര്‍ച്ചയില്‍ തുടങ്ങിയ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ വ്യാപരം അവസാനിപ്പിച്ചു. ബിഎസ്‌ഇ സെന്‍സെക്സ് 11 പോയിന്റ് ഇടിഞ്ഞ് 58,775 ലും നിഫ്റ്റി 83 പോയിന്റ് താഴ്ന്ന് 17,522 ലും വ്യാപാരം അവസാനിപ്പിച്ചു.ഇന്ന് പകല്‍ സമയത്ത് നിഫ്റ്റി സൂചിക 17,727 എന്ന ഉയര്‍ന്ന നിലയിലേക്ക് എത്തിയിരുന്നു. ബിഎസ്‌ഇ 0.53 ശതമാനവും നിഫ്റ്റി 0.47 ശതമാനം നഷ്ടവും നേരിട്ടു. ശ്രീ സിമന്റ്, ദിവിസ് ലാബ്‌സ്, ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഗ്രാസിം, എസ്‌ബിഐ ലൈഫ് എന്നിവ ഇന്ന് വിപണിയില്‍ നേട്ടമുണ്ടാക്കി. അതേസമയം അദാനി പോര്‍ട്ട്‌സ്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, എന്‍‌ടി‌പി‌സി, ടി‌സി‌എസ്, ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ്, എച്ച്‌ഡി‌എഫ്‌സി എന്നിവ പിറകിലാണ്. മാരുതി സുസുക്കി, എസ്ബിഐ, ടൈറ്റന്‍, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്സ് എന്നിവ നേരിയ നേട്ടം കൈവരിച്ചു.

ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.2 ശതമാനം വരെ ഉയര്‍ന്നു. മേഖലകളില്‍, നിഫ്റ്റി പിഎസ്‌യു ബാങ്ക് എന്നിവ 2.74 ശതമാനം വരെ ഉയര്‍ന്നു, റിയല്‍റ്റി സൂചിക 1.47 ശതമാനം ഉയര്‍ന്നു. മറ്റ് എല്ലാ സൂചികകളും നെഗറ്റീവ് സോണില്‍ വ്യാപാരം അവസാനിപ്പിച്ചു.നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയില്‍ താരതമ്യേന കൂടുതല്‍ നേട്ടമുണ്ടായിട്ടുണ്ട്. വിപണിയുടെ കുതിപ്പും മെച്ചപ്പെട്ട സാമ്പത്തിക വീക്ഷണവും കൊണ്ട് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ ഓഹരി വിപണിയില്‍ മികച്ച തിരിച്ചുവരവ് നടത്തി. ബാങ്ക് സൂചിക കഴിഞ്ഞ മൂന്ന് മാസത്തിനിടെ 16 ശതമാനം ഉയര്‍ന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ രൂപ അമേരിക്കന്‍ ഡോളറിനെതിരെ 79.88 എന്ന നിരക്കിലായിരുന്നു. ഇന്നലെ 79.81 എന്ന നിരക്കിലാണ് രൂപ വ്യാപരം അവസാനിപ്പിച്ചത്.

Related Articles

Back to top button