KeralaLatest

ഹരിപ്പാട് ശാന്തിഗിരി പ്രാർത്ഥനാലയത്തിന് തിരിതെളിയുന്നു

“Manju”

ഹരിപ്പാട് : ശാന്തിഗിരി ആശ്രമത്തിന്റെ ഹരിപ്പാട് അകംകുടിയിലുള്ള പ്രാര്‍ത്ഥനാലയം ഇന്ന് മുതല്‍ പ്രാര്‍ത്ഥനാ നിര്‍ഭരം. ജാതിമതചിന്തകൾക്കതീതമായി മാനവരാശിക്ക് ഒരുമിച്ച് നിന്ന് പ്രാർത്ഥിക്കാനായി ഒരിടംകൂടി. രാവിലെ ആറുമണിക്ക് ആരഭിച്ച ചടങ്ങുകള്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവര്‍ ചേര്‍ന്ന് നേതൃത്വം നല്‍കുന്നു. തുടര്‍ന്ന് നടക്കുന്ന സൗഹൃദക്കൂട്ടായ്മയിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളിലെ നിരവധി പ്രമുഖര്‍ സംബന്ധിക്കും. ഉച്ചയ്ക്ക് ഗുരുപൂജയും അന്നദാനവും വിവിധ സമര്‍പ്പണങ്ങളും നടക്കും. വൈകുന്നേരം ആറിന് പ്രത്യേക ആരാധനയും ദീപപ്രദക്ഷിണവും ഉണ്ടാകും. രാത്രി വിവിധ കലാപരിപാടികള്‍ അരങ്ങേറും. ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള ഗുരുഭക്തരും സ്വദേശീയരും അഭ്യുദയകാംക്ഷികളും സമര്‍പ്പണ ചടങ്ങുകളില്‍ സംബന്ധിക്കും.

ഹരിപ്പാട് ടൗണിനോട് ചേര്‍ന്ന് ദേശീയപാതയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രാര്‍ത്ഥനാലയം കേന്ദ്രാശ്രമത്തിലെ പ്രാര്‍ത്ഥനാലയത്തിന് സമാനമായിട്ടാണ്നിര്‍മ്മിച്ചിരിക്കുന്നത്. 2014 ഫെബ്രുവരി 9 ന് ഗുരുസ്ഥാനീയ ശിഷ്യപൂജിതയാണ് പ്രാര്‍ത്ഥനാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.

Related Articles

Back to top button