KeralaLatestThiruvananthapuram

ശാന്തിഗിരി വിദ്യാഭവനിലെ വിദ്യാർത്ഥി കളെ അനുമോദിച്ച് എൽ ഐ സി ഓഫ് ഇന്ത്യ

“Manju”
സി ബി എസ് ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

പോത്തൻകോട് :ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ 2019-20അധ്യയന വർഷത്തിലെ സി ബി എസ് ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ യാണ് വിജയികളെ വെർച്ചൽ മീറ്റിംഗ് വഴി ആദരിച്ചത്

പരിപാടിയുടെ ഉദ്ഘാടനം എൽ ഐ സി ഓഫ് ഇന്ത്യ സീനിയർ ബ്രാഞ്ച് മാനേജർ കെ നാഗരാജൻ നിർവഹിച്ചു

പ്രിൻസിപ്പൽ സ്വാമി പ്രണവശുദ്ധൻ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു

എൽ ഐ സി ഓഫ് ഇന്ത്യ ബീമാ സ്കൂൾ പ്രൊജക്റ്റ്‌ കോ ഓർഡിനേറ്റർ കെ .പി .
ശിവകുമാർ സ്വാഗതം പറഞ്ഞു

വെസ്റ്റേൺ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസസ് കാലിഫോർണിയ അസിസ്റ്റന്റ് പ്രൊഫസർ ഡോ .ഫിനോഷ്.ജി .തങ്കം ‘ബേസിക്സ് ഓഫ് കോവിഡ് 19 ‘എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു

എൽ ഐ സി ഓഫ് ഇന്ത്യ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ അനിൽ കുമാർ .ജെ .കെ , വൈസ് പ്രിൻസിപ്പൽ സ്മിജേഷ് .എസ് .എം ,പി .ടി .എ.പ്രസിഡന്റ് രാജീവ്‌ .എസ് ,പി .ടി .എ ജനറൽ സെക്രട്ടറി ബിന്ദു സുനിൽ തുടങ്ങി യവർ ആശംസകൾ പറഞ്ഞു

ബെസ്റ്റ് സ്റ്റുഡന്റ്സ്അവാർഡ്‌ , സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് പുരസ്‌കാരങ്ങൾ നൽകി യാണ് വിജയികളെ ആദരിച്ചത്

എൽ ഐ സി ഓഫ് ഇന്ത്യ യുടെ ബീമാ സ്കൂൾ പദവി സ്കൂളിന് ലഭിച്ചിട്ടുണ്ട്

Related Articles

Back to top button