Article

കേരളത്തെ ഞെട്ടിച്ച പെൺക്രിമിനലുകൾ :മറിയ മുതൽ സരിതയും ജോളിയും വരെ

“Manju”

ആർഷ രമണൻ

സ്ത്രീയും സമൂഹത്തിന്റെ ഭാഗമാണ്. സമൂഹത്തില്‍ മൊത്തമായി വരുന്ന മാറ്റങ്ങളില്‍ സ്ത്രീയും ഉള്‍പ്പെടുന്നു. സ്ത്രീകള്‍ ചതുരംഗക്കളത്തിലെ കരുക്കള്‍ പോലെയാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതുപോലെ സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുറ്റങ്ങളും കൂടുന്നു. ചിലര്‍ കരുക്കളാക്കപ്പെടുന്നു. ചിലര്‍ ബോധപൂര്‍വം കുറ്റങ്ങള്‍ ചെയ്യുന്നു. സ്ത്രീ ശരീരം ഉപയോഗിച്ച് നടത്തുന്ന പലരീതികളിലുള്ള കുറ്റകൃത്യങ്ങളും ഉണ്ടായിട്ടുണ്ട് .നീതിന്യായ വ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കുന്ന ശോഭാ ജോണും അമ്പലത്തില്‍ നില്‍ക്കുന്ന സ്ത്രീകള്‍ സരിത നായരില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങുന്നതുമെല്ലാം പുതുതലമുറയ്ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത് യുവതലമുറ ചര്‍ച്ച ചെയ്യുന്നു.

കൊല ചെയ്യണമെന്ന് ഒരു സീരിയലില്‍ നമ്മള്‍ പലതവണ കേള്‍ക്കുന്നു. ഇത് പത്ത് തവണ കേള്‍ക്കുമ്പോള്‍ ചിലരുടെയെങ്കിലും ഉള്ളില്‍ അക്രമവാസനയോ പ്രതികാര ബുദ്ധിയോ ഉടലെടുക്കുന്നു.
പെട്ടെന്ന് എങ്ങനെ ലാഭം ഉണ്ടാക്കാമെന്ന ചിന്തയാണ് മിക്കവര്‍ക്കും. അതിനായി അവര്‍ ‘എന്തും’ ചെയ്യുന്നു. നീതിന്യായവും കാരുണ്യവും എല്ലാം മറന്ന് സ്വന്തം സുഖത്തിനായി ഇറങ്ങിത്തിരിക്കുന്നു. അക്കൂട്ടര്‍ സ്വന്തം കുഞ്ഞുങ്ങളെ പോലും ഇല്ലാതാക്കാന്‍ തയ്യാറാകുന്നു.കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ കുറെക്കൂടി വ്യക്തവും ശക്തവും നീതിപൂര്‍വമായ സംവിധാനം വേണം.കഥകളിലും കവിതകളിലും സിനിമയിലുമൊക്കെ സ്ത്രീകളെ അപലകളായും ദുര്‍ബലകളായുമാണ് പൊതുവേ ചിത്രീകരിക്കുക. എന്നാൽ ലോകത്തെ കുറ്റകൃത്യങ്ങളിലൂടെ വിറപ്പിച്ച സ്ത്രീകളും അനേകമാണ്. പ്രശസ്തരേപ്പോലെ തന്നെ കുപ്രസിദ്ധി നേടിയ സ്ത്രീകളും ഉണ്ട്. ഇപ്പോൾ കേരളത്തിലെ കൂടത്തായിയിലെ ഒരു കുടുംബത്തിലുണ്ടായ കൊലപാതക പരമ്പരയുടെ മുഖ്യ ആസൂത്രകയായി കുറ്റം ചുമത്തപ്പെട്ട ജോളി എന്ന സ്ത്രീ കുറ്റക്കാരിയാകുമ്പോൾ ലോകം അമ്പരക്കുന്നു. പക്ഷേ ജോളിയോ കൂടത്തായിയോ ഒറ്റപ്പെട്ട സംഭവമല്ല.

മുമ്പൊക്കെ ആസൂത്രിത കുറ്റകൃത്യങ്ങളില്‍, സഹായിയുടെയോ പ്രേരകയുടെയോ റോളില്‍ മാത്രമായിരുന്നു സ്‌ത്രീസാന്നിദ്ധ്യം. 1980 വരെയുള്ള പൊലീസ്‌ ക്രൈം റെക്കോര്‍ഡുകളില്‍ സ്‌ത്രീകള്‍ പ്രധാനമായി പിടിക്കപ്പെട്ടിട്ടുള്ളത്‌ പോക്കറ്റടി, മോഷണം, കൂട്ടാളികളുമായി ചേര്‍ന്നുള്ള പിടിച്ചുപറി, വ്യാജവാറ്റ്‌, അപൂര്‍വം ചിലര്‍ സ്വയരക്ഷയ്‌ക്കായി നടത്തിയ കൊലപാതകങ്ങള് എന്നിങ്ങനെയാണ് ‍. എന്നാൽ ഇന്നാകട്ടെ വ്യാജവാറ്റ്‌, വ്യഭിചാരം, കള്ളക്കടത്ത്‌, ബ്‌ളാക്ക്‌മെയിലിംഗ്‌, തട്ടിക്കൊണ്ടുപോക്ക്‌, കൊലപാതകം എന്നിവയില്‍ സ്‌ത്രീകളുടെ സാന്നിദ്ധ്യം കൂടിയിരിക്കുന്നു .‌. കന്നുകാലി മോഷണത്തില്‍ നിന്നു വാഹനമോഷണത്തിലേക്കും വ്യഭിചാരത്തില്‍ നിന്ന്‌ വന്‍കിട പെണ്‍വാണിഭത്തിലേക്കും കുറ്റകൃത്യങ്ങളുടെ രൂപവും ഭാവവും മാറി. ഇങ്ങനെ കുറ്റകൃത്യങ്ങള്‍ക്കു ഗ്‌ളാമറാകുന്നതോടെ സ്‌ത്രീകളും ആ മേഖലകളിലേക്കു കൂടുതല്‍ കൂടുതല്‍ തെന്നിവീഴുന്നുവെന്നുവേണം കരുതാന്‍. എന്നാല്‍ ഗുണ്ടായിസത്തിലും മാഫിയാലോകത്തും മറ്റും സ്‌ത്രീകള്‍ കടന്നുവരുന്നത്‌ മുമ്പില്ലാത്തവണ്ണം ശക്‌തമായിട്ടാണ്‌; കേരളം, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, അസം, മഹാരാഷ്‌ട്ര, പശ്‌ചിമബംഗാള്‍, ഹിമാചല്‍ പ്രദേശ്‌, ജമ്മു കശ്‌മീര്‍ എന്നീ സംസ്‌ഥാനങ്ങളാണു സ്‌ത്രീകുറ്റവാളികളുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ളത്‌. വിദ്യാസമ്പന്നരായ സ്‌ത്രീകള്‍ കൂടുതല്‍ കൂടുതല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

സ്ത്രീകൾ കുറ്റവാളികൾ ആകുന്ന വാർത്തകൾ തന്നെ മനസ്സ് അസ്വസ്ഥമാക്കുമ്പോൾ സ്വന്തം മക്കളുടെ ഘാതകരായി ലോകത്തിൻറെ മുഴുവൻ വെറുപ്പ് ഏറ്റുവാങ്ങി മക്കളുടെ കൊലപാതകത്തിൽ പ്രതികളായി സമൂഹത്തെ ഞെട്ടിച്ച പെറ്റമ്മമാരെ കുറിച്ച് എന്താണ് പറയേണ്ടത് .അങ്ങനെയുള്ള പെൺപേരുകളുടെ എണ്ണവും കേരളത്തിൽ കൂടുകയാണ് .എന്തിനും ഏതിനും അമ്മേയെന്നുയരുന്നു കുഞ്ഞു വിളികളെ എങ്ങനെ പെറ്റമ്മക്ക് നിശ്ബ്ദമാക്കാൻ കഴിയുന്നു ..

കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ് .

ആദ്യബന്ധത്തിലെ പരാജയമോ മറ്റു കാരണങ്ങളോ പുതിയൊരു ബന്ധത്തിലേക്ക് സ്ത്രീകളെ എത്തിക്കുന്നു ..തിരഞ്ഞെടുക്കുന്ന ബന്ധം സ്വന്തം താല്പര്യപ്രകാരമാകുമ്പോൾ ഒരു പ്രതിസന്ധി വന്നാൽ മറ്റുള്ളവരുടെ സഹായം തേടാനും ഇക്കൂട്ടർ മടിക്കും .അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകുന്ന സ്ത്രീകളെ സമ്മർദ്ദതിലൂടെ ,അവരുടെ ഒരു നിമിഷത്തെ ദൗർബല്യം മുതലെടുത്ത് കൂടെ കൂട്ടാൻ വരുന്നവരുടെ കഴുകൻ കണ്ണുകൾ എന്തിലുടക്കിയാണെന്ന് തിരിച്ചറിയാൻ പോലും ഇവർക്കൊന്നും കഴിയുന്നില്ല . ഒറ്റപ്പെട്ടു പോകുമ്പോൾ അവർക്കുണ്ടാകുന്ന unstable ആയിട്ടുള്ള moods നെ ഇത്തരക്കാർ ബുദ്ധിപൂർവ്വം handle ചെയ്യുമ്പോൾ പല സ്ത്രീകളും എല്ലാം മറക്കും ,ഇനി ഇതു മാത്രമാണ് തൻറെ ഏക ആശ്രയം എന്നു കരുതി ജീവിക്കും . വിവാഹേതര ബന്ധങ്ങളിൽ ചെന്ന് ചാടുന്ന അമ്മമാരുടെ അല്ലെങ്കിൽ അവരുടെ പങ്കാളികളുടെ കൈകളാൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്ന സംഭവം അനുദിനം വർധിക്കുന്നതും ഇതൊക്കെ കൊണ്ടാണ്

ഇമോഷണൽ സെക്യൂരിറ്റി കിട്ടാതെവരുമ്പോൾ സ്ത്രീകൾ ചെന്ന് പെട്ടുപോകുന്ന ബന്ധങ്ങളാണ് പലപ്പോഴും വില്ലനാകുന്നത് .ആദ്യ വിവാഹബന്ധത്തിലെ ബേണിങ്മായി ജീവിക്കുമ്പോൾ രണ്ടാമതൊരു ബന്ധത്തിലേക്ക് ഉള്ള പോക്ക് ഒരുപക്ഷെ ആദ്യത്തെ trauma വിട്ടുമാറും മുന്നേ ആത്മരക്ഷാർത്ഥം ആവാം . ഇനി ഒറ്റയ്ക്ക് മുന്നോട്ടു പോകുവാൻ സാധിക്കില്ല എന്ന് കരുതിയത് ആവാം ..പാരൻസ് കൂടി കൈ ഒഴിയുമ്പോൾ, ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ഇല്ലാതെ വരുമ്പോൾ , sexually ഡൗൺ ആകുമ്പോൾ അങ്ങനെ പല കാരണങ്ങൾ കൊണ്ടും ചിലപ്പോൾ നന്നായി സംസാരിക്കുന്ന ഒരാളിലേക്ക് ചെന്നുപെടുന്നത് ആകാം .പിന്നീട് ഈ ഒരു വ്യക്തിയിലേക്ക് മാത്രമായി സ്ത്രീകൾ ഒതുങ്ങുന്നു .ഇങ്ങനെ ഉള്ളപ്പോൾ depend ചെയ്യുന്ന പുരുഷൻ സ്വന്തം കുഞ്ഞുങ്ങളോട് ക്രൂരത കാണിച്ചാൽ പോലും resist ചെയ്യാൻ ഇവരെപ്പോലെ ഉള്ളവർക്ക് കഴിയാതെ വരുന്നു. സിംഹത്തിന്റെ ഒരു രീതിയുണ്ട് ..സിംഹത്തിന്റെ ഒരുകൂട്ടം അതായത് പ്രൈഡ് ,അവരെ നയിക്കുന്ന ആൺ സിംഹം മരിക്കുകയാണെങ്കിൽ അല്ലെങ്കിൽ മറ്റൊരു എതിരാളി വന്ന് ഈ സിംഹത്തെ തോൽപ്പിക്കുകയാണെങ്കിൽ പുതിയ സിംഹമാവും ആ കൂട്ടത്തിന്റെ പുതിയ രാജാവ് ..അങ്ങനെ വരുന്ന സമയത്ത് പരാജയപ്പെട്ട ആദ്യത്തെ സിംഹത്തിൽ നിന്ന് പെൺസിംഹങ്ങളലിലുണ്ടായ കുഞ്ഞുങ്ങളെ പുതിയ സിംഹം കൊന്നുകളയും അതിന് കാരണം മുലയൂട്ടുന്ന സമയത് പെൺ സിംഹങ്ങൾക് ഇണചേരാൻ ആകില്ല എന്നതാണു.ഇതിന്റൊരു റിവേഴ്സ് phenomena തന്നെയാണ് ഇവിടെയും സംഭവിക്കുന്നത് .പുതിയ പുരുഷനുവേണ്ടി എന്തിനും കൂടെ നിൽക്കുന്ന സ്ത്രീകൾ സ്വന്തം കുഞ്ഞിനെ കൊല്ലാനും മടിക്കില്ല .ബോഡി dispose ചെയ്യാനും ഇതിന്റെയൊക്കെ silent spectator ആകാനും ,കൊല്ലാനും വരെ അവർ തയ്യാറാകുന്നു.

എവിടെയാണ് നമുക്ക് തെറ്റ് പറ്റുന്നത് ..എപ്പോഴും നമ്മുടെ പെൺകുട്ടികളോട് ,എല്ലാം സഹിക്കുവാനും സമരസപ്പെട്ടു ജീവിക്കുവാനും പറയുമ്പോൾ ,അനുവാദമില്ലാതെ ഒരാൾ ദേഹത്ത് തൊട്ടാൽ അരുതെന്നു പറയുവാൻ അവർക്ക് എങ്ങനെയാണ് കഴിയുക .എന്തിനധികം പറയുന്നു ഇങ്ങനെ ഒരു സംഭവം നടന്നത് വീട്ടിൽ പറയുമ്പോൾ നടന്നത് നടന്നു ഇതിനി ആരോടും പറയണ്ട എന്നാണ് വീട്ടിൽ നിന്ന് കിട്ടുന്ന മറുപടിയെങ്കിലോ . Proper sex education പോലുമില്ലാതെ വളരുന്ന നമ്മുടെ കുഞ്ഞുങ്ങൾ ഗുഡ് ടച്ചും ബാഡ് ടച്ചും എങ്ങനെ തിരിച്ചറിയാനാണ് . ഇങ്ങനൊരു ചുറ്റുപാടിൽ നിന്ന് വളർന്നു വരുന്ന കുഞ്ഞുങ്ങൾക്ക് ഇതൊന്നും നിഷേധിക്കാനാവില്ല എന്നത് തന്നെയാണ് സത്യം.ഇന്ന് മാതാപിതാക്കൾക്ക് എവിടെയാണ് ഇതിനൊക്കെ സമയം. പണ്ട് മയിൽപീലിതുണ്ടിന് വേണ്ടി അടിപിടി കൂടി കൊണ്ടിരുന്ന കുഞ്ഞുങ്ങൾ ഇന്ന് വീഡിയോ ഗെയ്മിനു വേണ്ടി ,മൊബൈലിനെ വേണ്ടി അടിപിടി കൂടുന്നു .അന്നും, ഇന്നും റൂട്ട് കോസ് ഒന്ന് തന്നെ അല്ലേ? നമ്മുടെ ആശ / ആഗ്രഹങള്‍ നമ്മെ നടത്തിക്കുന്നു…അന്നവർ മയിൽപീലി വെച്ചും മണ്ണപ്പം ചുട്ടും കളിച്ചെങ്കിൽ ഇന്നവർ
ഫോണുകളിൽ പോൺ സൈറ്റുകളെ കുറിച് തിരയുന്നു ..പെപ്പെർ സ്പ്രേയുടെ ഉപയോഗത്തെ കുറിച്ച് അന്വേഷിക്കുന്നു … കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും അണു കുടുംബത്തിലേക്ക് ആൾക്കാർ ചുരുങ്ങുമ്പോൾ കുഞ്ഞുങ്ങൾക്ക് നല്ലതു പറഞ്ഞു കൊടുക്കുവാൻ മുത്തശ്ശനും മുത്തശ്ശിയും ഒന്നും ഇല്ലാതെയാകുന്നു . അവരുടെ പ്രശ്നങ്ങൾ കേൾക്കുവാനും അവരോടു communicate ചെയ്യാനും ആളില്ലാതെയാകുന്നു. ആ സമയങ്ങളിൽ തന്നെ കേൾക്കുവാനായി മെസ്സഞ്ചറിലോ വാട്സ് ആപ്പിലോ എത്തുന്ന അപരിചിതരായ ആളുകളുടെ കപടമുഖം തിരിച്ചറിയാതെ പെൺകുഞ്ഞുങ്ങൾ ആ ലോകത്തെക്ക്‌ ചുരുങ്ങുന്നു . കുഞ്ഞുങ്ങളുടെ കാര്യം മാത്രമല്ല ഇപ്പോൾ മുതിർന്ന സ്ത്രീകളും ഭർത്തൃമതികളായ സ്ത്രീകളും ഭർത്താവിൻറെ അസാന്നിധ്യത്തിലോ ചെറിയ പിണക്കങ്ങളുടെ പേരിലോ ,ഭർത്താവിൻറെ മരണത്തിനുശേഷമോ ഒക്കെ ഇങ്ങനെയുള്ള അബന്ധങ്ങളിൽ ചെന്ന് ചാടുന്നത് സർവസാധാരണമായി മാറിയിരിക്കുന്നു .സമൂഹത്തെ നിയന്ത്രിക്കുന്ന മതം, ഈശ്വരവിശ്വാസം, സദാചാരബോധം, നീതിന്യായവ്യവസ്‌ഥകളോടുള്ള ഭയബഹുമാനങ്ങള്‍ എന്നിവയെല്ലാമാണ്‌ ഒരാളെ കുറ്റവാസനകളില്‍ നിന്ന്‌ അകറ്റി നിര്‍ത്തിയിരുന്നത്‌.എന്നാല്‍ ഇന്ന്‌ ആ രംഗങ്ങളിലെല്ലാം വന്ന അപചയങ്ങള്‍ കൂടുതല്‍ കുറ്റവാളികളുണ്ടാകാന്‍ കാരണമായിട്ടുണ്ട് .

പെണ്ണു ഒറ്റയ്ക്കാകുമ്പോൾ സംരക്ഷകരായി പലരും അവതരിക്കുന്നത് സ്വാഭാവികം പക്ഷേ അവരെയൊക്കെ ഒരു ഡെഡ്‌ലൈൻ വരച്ചു നിർത്തുവാൻ എന്തുകൊണ്ടാണ് സ്ത്രീകൾക്ക് കഴിയാതെ പോകുന്നത് . സെക്യുർ സോൺ distract ചെയ്യുന്നവരോട് മേലിൽ ഇത് ആവർത്തിക്കരുത് എന്ന് പറയുവാൻ അവൾക്ക് കഴിയാത്തത് എന്തുകൊണ്ടാണ് ?അവളുടെ മൃദുല വികാരങ്ങളെ ചൂഷണം ചെയ്യാൻ ഇറങ്ങി പുറപ്പെടുമ്പോൾ ഒടുവിൽ അതൊരു കൊലപാതകത്തിലേക്കും ജയിൽവാസത്തിലുമൊക്കെ അവസാനിക്കുമെന്ന് ആരും ചിന്തിക്കുന്നില്ല .അവസാനം ഇവർ എന്താണ് നേടുന്നത് . mood swingsum anxiety disorderum depressionu ഒക്കെ കാരണമായി പറയാമെങ്കിലും പലപ്പോഴും തെറ്റായ തിരഞ്ഞെടുപ്പ് തന്നെയാണ് ദുരന്തത്തിൽ അവസാനിക്കുന്നത് . ചാറ്റിങ് ഒക്കെ ചീറ്റിംഗ് ആയി മാറുകയും ഒരു ദിവസത്തെ പരിചയത്തലോ കുറച്ച് ദിവസങ്ങളുടെ പരിചയതിന്റെ പുറതത്തോ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു ഇറങ്ങി പോകുന്ന സ്ത്രീകളുടെ ഒക്കെ അവസ്ഥ അവസാനം ഇങ്ങനെയാണ്.ആത്മഹത്യകളുടെ കണക്കും സ്വന്തം കുഞ്ഞുങ്ങളെ ഇല്ലാതാക്കിയവരുടെ കണക്കും കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്തവരുടെ കണക്കും അവിഹിതഗർഭത്തിലെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചവവരുടെ കണക്കും ഒക്കെ വളരെ കൂടുതലാണ് കേരളത്തിൽ..

നാലു വർഷത്തിനിടയിൽ 268 കുഞ്ഞുങ്ങളാണ് അമ്മതൊട്ടില് എത്തിയത് അതുകൊണ്ടുതന്നെ ആ കുഞ്ഞുങ്ങൾ ഒക്കെ ഇന്ന് സേഫ് ആയിരിക്കുന്നു എന്ന് തന്നെ പറയേണ്ടി വരും .മക്കളില്ലാതെ വിഷമിക്കുകയും കുഞ്ഞുങ്ങളെ ദത്തെടുക്കുവാനും തയ്യാറായി നിൽക്കുന്നവരുടെ നീണ്ട ക്യൂവാണ് നമുക്ക് കാണുവാൻ കഴിയുന്നത് .അറിയാത്തവർ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട് .നിങ്ങൾക്ക് കുഞ്ഞുങ്ങളെ വളർത്താനുള്ള സാഹചര്യം ഇല്ല എങ്കിൽ ആ കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുൻപാകെ സറണ്ടർ ചെയ്യുവാനുള്ള നിയമ സാധ്യത നിങ്ങൾക്കുണ്ട് .നിങ്ങൾ പറയുന്ന കാരണം enquiriyil അവർക്ക് ബോധ്യമായാൽ നിങ്ങളുടെ കുഞ്ഞിന് ഒരു alternate care arrangement അവർ ചെയ്യുന്നു .അങ്ങനെ ചൈൽഡ് വെൽഫെയർ ഏറ്റെടുക്കുന്ന കുഞ്ഞുങ്ങളെ സ്റ്റേറ്റ്ന്റെ കുഞ്ഞുങ്ങളായി അവർ പരിപാലിക്കുന്നു .ഒന്നോർത്താൽ കുരുന്നുകളെ കൊന്ന് കളയുന്നതിലും എത്രയോ ഭേദമാണ് അത് .ഇങ്ങനെ ഒരു നിയമ സാധ്യത ഉള്ളപ്പോഴും അമ്മത്തൊട്ടിൽ എന്ന ഒരു സാധ്യതയുള്ളപ്പോഴും ഈ നീച കൃത്യങ്ങൾ ചെയ്യുന്നവരെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത് ഇവരെ എങ്ങനെയാണ് അമ്മ എന്ന് വിളിക്കുവാൻ കഴിയുന്നത് .സങ്കടങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയിലും അര വയറൂണിന്റെ സമൃദ്ധിയെക്കുറിച്ച്‌ മാത്രം കിനാവ്‌ കണ്ടവരായിരുന്നു പണ്ടുകാലത്തെ അമ്മമാര്‍. ജീവിതദുരന്തങ്ങളില്‍ നിന്നും ചോര കിനിയുമ്പോഴും അവര്‍ കുടിച്ചുവറ്റിച്ച വേദനയുടെ കടലുകളെക്കുറിച്ച്‌ എത്രയെത്ര കഥനങ്ങള്‍. മാതൃത്വത്തിന്റെ ആ മഹിത ജീവിതങ്ങള്‍ എരിഞ്ഞടങ്ങിയത്‌ സ്വന്തം കുഞ്ഞുങ്ങള്‍ തളിര്‍ത്തു പൂക്കട്ടെ എന്നു കരുതിയായിരുന്നു. ആ അമ്മമാരുടെ പിന്‍മുറക്കാരാണിന്ന്‌ അമ്മിഞ്ഞപ്പാലിന്റെ മധുരത്തിനൊപ്പം പൊന്നോമനകള്‍ക്ക്‌ കാളകൂടവിഷം പകര്‍ന്ന്‌ നല്‍കുന്നതെന്നുള്ളത്‌ സങ്കടകരമായ കാര്യമാണ് ..

അമ്മ, ഭാര്യ, സംരംക്ഷക, എന്നിങ്ങനെ സമൂഹത്തില്‍ സ്‌ത്രീയുടെ സ്‌ഥാനം വളരെ വലുതാണ്‌, കേരളത്തില്‍. സ്‌ത്രീ കുറ്റവാളികളുടെ എണ്ണം പെരൂകുമ്പോള്‍ നാലു തരത്തിലാണതു സമൂഹത്തെ ബാധിക്കുക. ആത്യന്തികമായി അത്‌ അവളെത്തന്നെയാണ്‌ ബാധിക്കുക. രണ്ടാമത്‌ കുട്ടികളെ. പിന്നീട്‌ കുടുംബത്തെയും അതുകഴിഞ്ഞു സമൂഹത്തെയും. അതുകൊണ്ടുതന്നെ സ്‌ത്രീ കുറ്റവാളികളുടെ എണ്ണം നിസ്സാരമെങ്കില്‍പ്പോലും അതിനെക്കുറിച്ച്‌ ഗൗരവത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ കേരളത്തിന്റെ സമകാലികാവസ്‌ഥ അതിനെല്ലാമപ്പുറത്താണ്‌.
ഇന്നത്തെ സ്‌ത്രീകളെ ആഗോളവല്‍ക്കരണത്തിന്റെ ഇരകളെന്നു നിസ്സംശയം വിളിക്കാം. കോസ്‌മെറ്റിക്‌സുകളുടെയും ആഭരണങ്ങളുടെയും വസ്‌ത്രങ്ങളുടെയും മൊബൈല്‍ ഫോണുകളുടെയും മറ്റും ആഡംബരവിപണി അവളുടെ ജീവിതത്തെ കടന്നാക്രമിക്കുമ്പോള്‍ പണം കണ്ടെത്താനായി വരുംവരായ്‌കകളോര്‍ക്കാതെ അവള്‍ തെറ്റുകളുടെ ലോകത്തേക്കു കടന്നുചെല്ലുന്നു.വ്യഭിചാരവും പെണ്‍വാണിഭവും ഗുണ്ടായിസവും കൊലപാതകവും വാഹന-വായ്‌പാ മാഫിയയുമെല്ലാം റിസ്‌കുള്ളതാണെങ്കിലും അവള്‍ക്കു കൈനിറയേ പണം സമ്മാനിക്കുന്നതാണ്‌. നിത്യേന കൂടുന്ന പോക്കറ്റ്‌മണിയുടെ ആവശ്യത്തിനായി സഞ്ചരിക്കുന്ന ആഡംബര വാഹനങ്ങളില്‍ മണിക്കൂറിനു വിലപറഞ്ഞു ശരീരം വില്‍ക്കുന്ന കേരളത്തിലെ സമ്പന്നകളും വിദ്യാസമ്പന്നകളുമായ വീട്ടമ്മമാരെക്കുറിച്ചു വാർത്ത വന്നിട്ടുള്ളതോര്‍ക്കുക.അതുകൊണ്ടുതന്നെ ഈ മേഖലകള്‍ തെരഞ്ഞെടുക്കാന്‍ അവള്‍ മടിക്കുന്നില്ല. പുരുഷന്മാരുടെ പ്രലോഭനങ്ങളാണു സ്‌ത്രീകളെ വഴിതെറ്റിക്കുന്നതും കുറ്റകൃത്യങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നതുമെന്നു ജസ്‌റ്റിസ്‌ ശ്രീദേവി, താന്‍ കടന്നുവന്ന കേസ്‌ ചരിത്രങ്ങളില്‍ നിന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട് .

പണവും സ്വാധീനവുമുണ്ടെങ്കില്‍ പൊലീസിനെ കയ്യിലെടുക്കാമെന്നും കേസുകള്‍ അട്ടിമറിക്കാമെന്നുമുള്ള വിശ്വാസം വ്യാപകമായതാണു കൂടുതല്‍ പേര്‍ കുറ്റങ്ങളിലേക്കു തിരിയാനുള്ള പ്രധാന കാരണം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ മാത്രമല്ല സമ്പന്നരില്‍ നിന്നു പോലും വനിതാ കുറ്റവാളികള്‍ ഏറെ ഉടലെടുക്കുന്നുവെന്നതിനുദാഹരണമാണ്‌ ഡോ. രമണിയും ചന്ദ്രമതിയുമെല്ലാം.

ഇനിയുമേറെ കുറ്റകൃത്യങ്ങളെ കുറിച് പറയുവാനുണ്ട് ..സിനിമ മേഖലയിൽ നിന്നും മയക്കമരുന്നും ലോബികളിലേക്കും സെക്സ് റാക്കറ്റിലേക്കും എത്തി ജീവിതം വീണുടഞ്ഞു പോയ പലരുടെയും കഥകൾ..അജ്ഞതയുടെ മറവിൽ ആദിവാസി മേഖലകളിൽ നടക്കുന്ന ചൂഷണങ്ങൾ ,അങ്ങനെ പറയുവാൻ ഇനിയുമേറെയുണ്ട് .
സ്‌ത്രീകളെ കുറ്റകൃത്യങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്ന ഘടകം പലപ്പോഴും കൂടുതല്‍ പണം എന്ന അത്യാഗ്രഹമാണ്‌. ഒപ്പം, എല്ലാക്കാലത്തും എല്ലാറ്റിനെയും വെല്ലുവിളിച്ചു, നിയമത്തിന്‌ അതീതയായി കഴിയാമെന്ന മിഥ്യാധാരണയും. എന്നാല്‍ ആ വിശ്വാസങ്ങള്‍ക്ക്‌ അവര്‍ പിടിക്കപ്പെടുംവരെയുള്ള ആയുസ്സേയുള്ളൂവെന്നതാണു കുറ്റവാളികള്‍ ഓര്‍ക്കാതെ പോവുന്നത്‌. ഒരു കുറ്റവും എല്ലാക്കാലത്തേക്കും മൂടിവയ്‌ക്കപ്പെടുന്നില്ല. ഒരാള്‍ക്കും എന്നന്നേക്കുമായി നീതിയേയും നിയമത്തേയും ഒളിച്ചുരക്ഷപ്പെടാനാവുന്നുമില്ല.ദൈവവത്തിന്റെയൊരു അടയാlam എല്ലാ കുറ്റകൃത്യങ്ങളിലും തെളിഞ്ഞിരിപ്പിണ്ടാവുമെന്ന് ഓർക്കുക …

Related Articles

Back to top button