Sports

ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സ്-2022: ഗ്രീസിൽ ദീപശിഖ ജ്വലിച്ചു

“Manju”

ഏഥൻസ്: ശൈത്യകാല ഒളിമ്പിക്‌സിനായുള്ള ദീപശിഖ ജ്വലിച്ചു. ബീജിംഗിൽ 2022ൽ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്‌സിനായുള്ള ഔദ്യോഗിക ചടങ്ങാണ് നടന്നത്. ഗ്രീസിലെ പരമ്പരാഗത രീതിയിൽ സൂര്യപ്രകാശത്തെ കണ്ണാടിയിലൂടെ കടത്തിവിട്ടാണ് ദീപം പകർന്നത്.

ലോകരാജ്യങ്ങളുടെ ഐക്യത്തിനും കൂട്ടായ്മകൾക്കുമായി എന്ന സന്ദേശമാണ് ബീജിംഗ് ഒളിമ്പിക്‌സിലൂടെ സംഘാടകർ മുന്നോട്ട് വയ്‌ക്കുന്നത്. 100 ദിവസം മാത്രമാണ് ഒളിമ്പിക്‌സി നായി മുന്നിലുള്ളത്. ഇന്നുമുതൽ ബീജിംഗിലേക്കുള്ള ശൈത്യകാല ഒളിമ്പിക്‌സ് ദീപശിഖ യുടെ പ്രയാണം ആരംഭിക്കും.

കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് പുരാതന ക്ഷേത്രമായ ഹേരയിൽ ചടങ്ങ് നട
ന്നത്. ബീജിംഗ് പ്രതിനിധികളും ഒളിമ്പിക്‌സ് കമ്മറ്റി അംഗങ്ങളുമാണ് ചടങ്ങിലുണ്ടാ യിരുന്നത്. പുരാതന ഈജിപ്ഷ്യൻ വേഷത്തിൽ അണിനിരന്ന മോഡലുകളും കായികതാരങ്ങളുമാണ് പതിവുപോലെ ദീപശിഖ തെളിയിക്കുന്ന ചടങ്ങ് നിർവ്വഹിച്ചത്.

ദീപശിഖ ഐ.ഒ.സി അദ്ധ്യക്ഷൻ തോമസ് ബാഷാണ് ഏറ്റുവാങ്ങിയത്. ഗ്രീക്ക് സ്‌കീയിംഗ് കായികതാരം ലൊയാനിസ് അന്റോണിയോയാണ് ദീപശിഖയുമായി ആദ്യപ്രയാണം ആരംഭിച്ചത്. തുടർന്ന് ചൈനയുടെ കായികതാരം ഒളിമ്പ്യൻ ലീ ജിയാജുൻ ദീപശിഖ ഏറ്റുവാങ്ങി. സ്‌കേറ്റിംഗിൽ 1998, 2002, 2006 വർഷങ്ങളിൽ രണ്ടു വെള്ളിയും മൂന്ന് വെങ്കലവും നേടിയ താരമാണ് ലീ. ഈ മാസം 20ന് ബീജിംഗിൽ ദീപശിഖയെ വരവേൽക്കും.

Related Articles

Back to top button