EntertainmentLatest

‘ആടുജീവിതം’ കണ്ട് കണ്ണുനിറഞ്ഞു; ചില രംഗങ്ങള്‍ കാണുമ്പോള്‍ ഇരുന്ന് കരയുകയായിരുന്നു- നജീബ്

“Manju”

ആടുജീവിതം സിനിമ കണ്ട് കണ്ണു നിറഞ്ഞിരിക്കുകയാണ് നജീബ്. പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ചില രംഗങ്ങള്‍ കണ്ട് തിയേറ്ററുനുള്ളില്‍ ഇരുന്ന് കരയുകയായിരുന്നു. തന്റെ ജീവിതമാണ് സ്‌ക്രീനിലൂടെ കണ്ടതെന്നും നജീബ് പറഞ്ഞു. ആടുജീവിത്തിന്റെ ആദ്യഷോ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഇനി ലോകം മുഴവന്‍ തന്റെ കഥ അറിയും. ഞാനനുഭവിച്ച അതേ രീതിയില്‍ തന്നെയാണ് പൃഥ്വിരാജ് സാര്‍ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. എന്റെ ജീവിതം തിയറ്ററുകളില്‍ വരുന്നതില്‍ വലിയ സന്തോഷമുണ്ട്. ലോകം മുഴുവന്‍ എന്നെ അറിയും. ഞാന്‍ അനുഭവിച്ച ദുരിതങ്ങള്‍ പൃഥ്വിരാജെന്ന വലിയ നടനിലൂടെ ലോകം കാണാന്‍ പോവുകയാണ്. അദ്ദേഹം വളരെ ഗംഭീരമായി അഭിനയിച്ചു. ഒരു ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ പോലും പറ്റിയില്ല. പൃഥ്വിരാജ് സാറിനെ എനിക്ക് കാണണമെന്നുണ്ട്. അദ്ദേഹം എന്നെ കാണും’. നജീബ് പറഞ്ഞു.

 

Related Articles

Back to top button