IndiaLatest

റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങി ഇന്ത്യ

“Manju”

ഡല്‍ഹി ; റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങി ഇന്ത്യ. ധനമന്ത്രി നിര്‍മല സീതാരാമനാണ് വിവരം അറിയിച്ചത്. നാല് ദിവസത്തേക്കുള്ള ഇന്ധനമാണ് വാങ്ങിയതെന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുമെന്നും ധനമന്ത്രി അറിയിച്ചു.
റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയിരിക്കേ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങരുതെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അങ്ങനെ ചെയ്താല്‍ വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങുമെന്ന ഭീഷണിയും അവര്‍ ഉയര്‍ത്തിയിരുന്നു.

തങ്ങള്‍ക്ക് മേല്‍ അന്താരാഷ്ട്ര സമൂഹം പ്രഖ്യാപിച്ച ഉപരോധത്തെ മറികടക്കാന്‍ ഇന്ത്യക്ക് വമ്പന്‍ ഡിസ്‌കൗണ്ടില്‍ അസംസ്‌കൃത എണ്ണ റഷ്യ വാഗ്ദാനം ചെയ്തിരുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പുള്ള വിലയില്‍ ക്രൂഡ് ഓയില്‍ നല്‍കാമെന്നാണ് മോസ്‌കോ അറിയിച്ചിരുന്നത്. യുക്രൈനില്‍ ഫെബ്രുവരി 23ന് റഷ്യന്‍ ആക്രമണം ആരംഭിക്കുന്ന വേളയില്‍ 97 യുഎസ് ഡോളറായിരുന്നു അസംസ്‌കൃത എണ്ണയുടെ വില. വില 14 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 139 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

Related Articles

Back to top button