IndiaLatest

കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു

“Manju”

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,233 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാള്‍ 41% കേസുകളുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

മാര്‍ച്ചിന് ശേഷം ആദ്യമായാണ് കൊവിഡ് കണക്കുകള്‍ അയ്യായിരത്തിന് മുകളില്‍ എത്തുന്നത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,881 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 1,242 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 450 പേര്‍ക്കും തമിഴ്നാട്ടില്‍ 144 പേര്‍ക്കും ഗുജറാത്തില്‍ 72 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്നലെ 2,271 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14.9 ലക്ഷം കൊവിഡ് വാക്സിന്‍ ഡോസുകളാണ് നല്‍കിയത്. ഇതില്‍ 3.15 ലക്ഷവും ബൂസ്റ്റര്‍ ഡോസായിരുന്നു. 12 വയസിനും 14 വയസിനും മധ്യേ പ്രായമുള്ള നാല് ലക്ഷം കുട്ടികള്‍ക്കും വാക്സിന്‍ ലഭിച്ചു.

Related Articles

Back to top button